സാധാരണയായി കുട്ടികള്‍ക്ക് നല്‍കിവരുന്ന വാക്സിനുകളുടെ വിതരണത്തില്‍ കോവിഡ്കാലത്ത് ഉണ്ടായ തിരിച്ചടി ഗൗരവസ്വഭാവമുള്ളതാണ്. കഠിനവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍വഴി ആരോഗ്യരംഗത്ത് നൂറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്തതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. കുട്ടികള്‍ക്ക് നല്‍കിവരുന്ന വാക്സിനുകളുടെ വിതരണത്തില്‍ ലോകവ്യാപകമായി ഉണ്ടായ കുറവ് ഏറ്റവും ഗുരുതരമായത് ഇന്ത്യയിലാണെന്ന വസ്തുത നമുക്കുള്ള മുന്നറിയിപ്പാണ്. തയ്യാറാക്കിയത് ഡോ. എം. മുരളീധരന്‍. അവതരിപ്പിച്ചത് അനുസോളമന്‍