ഭക്ഷണം കഴിക്കുമ്പോള്‍ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായി മൂന്ന് വിധത്തില്‍ വെള്ളം കുടിക്കാം. മൂന്ന് രീതികള്‍ക്കും വ്യത്യസ്ത ഫലങ്ങളാണ്. ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ വെള്ളം കുടിച്ചാല്‍ ആഹാരത്തെ ദഹിപ്പിക്കാനുളള അഗ്നി മന്ദിക്കാന്‍ ഇടയുണ്ട്. തന്‍മൂലം ഭക്ഷണത്തിനോടുള്ള ആഗ്രഹം കുറയും. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം കുടിയെക്കുറിച്ച് അറിയേണ്ടതെല്ലാം. തയ്യാറാക്കിയത്: ഡോ. കെ.എസ്. രജിതന്‍. അവതരിപ്പിച്ചത്:  അനുസോളമന്‍