അങ്ങനെ ബ്രസീലും വീണു. ഖത്തറില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടി. ഗ്രൂപ്പ് ജിയിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായകമായ മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡും അവസാന 16-ല്‍ ഇടം നേടി.
ഗ്രൂപ്പ് എച്ചിലെ ആവേശകരമായ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണകൊറിയ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കരുത്തരായ യുറഗ്വായ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി പോര്‍ച്ചുഗല്‍ അവസാന 16-ല്‍ എത്തി. മത്സരങ്ങളെ വിശകലനം ചെയ്തുകൊണ്ട് മാതൃഭൂമി പ്രതിനിധികള്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: സുജീഷ്
Content Highlights: Switzerland and Korea in pre quarter at fifa worl cup
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..