വൈകുന്നേരം അച്ഛനും മകളും പോയി. സ്വന്തമായിത്തന്നെ നന്നായി അണിഞ്ഞൊരുങ്ങിയാണ് പോയത്. അവള് അച്ഛനോടൊപ്പം പോകുന്നത് നിറഞ്ഞ മനസ്സോടെ ഞാന്‍ നോക്കിനിന്നു. അധികം വൈകാതെ തന്നെ തിരികെയെത്തുകയും ചെയ്തു. പാപ്പയുടെ വിശേഷങ്ങളറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. അവള് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. ചേച്ചിയെ കണ്ട കൗതുകം ആ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം ആളുകളെ മാത്രമേ റിസപ്ഷന് വിളിച്ചിട്ടുണ്ടായിരുന്നുള്ളൂ. എം.ടിയുടെ ഏട്ടന്മാരും സുഹൃത്തുക്കളുമായി അശ്വതിയ്ക്ക് പരിചയമുള്ളവര്‍ തന്നെയായിരുന്നു അതിഥികള്‍. 'പാപ്പയുടെ അടുത്ത് പോയോ മോള് 'എന്ന് ഞാനവളോട് ചോദിച്ചു. അടുത്തുപോയി, പരിചയപ്പെട്ടു എന്നായിരുന്നു മറുപടി. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: saraswatham autobiography, kalamandalam saraswathi, Podcast
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..