രാത്രി കണ്ട സ്വപ്നം രേഷ്മയോടു പറഞ്ഞില്ല. യാന്ത്രികമായി മൂളിയ ശേഷം ഫോണ്‍ കട്ട് ചെയ്തു. പേസ്റ്റ് എടുത്ത് ബ്രഷ് ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആണ്. ഇന്നലത്തെ ദുഃസ്വപ്നവും കെവിന്റെ അവസ്ഥയും ഉറക്കമില്ലാത്ത മണിക്കൂറുകളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ബാഗില്‍നിന്നും ടവ്വലെടുത്ത് കൈയും മുഖവും തുടച്ചു. നമ്മുടെ ചിന്താധാരകള്‍ക്കപ്പുറത്ത് ദുരൂഹതകളുടെ ഒരു താരാപഥമുണ്ട്. അവിടെയുള്ള നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശം ഇതുവരെ ഭൂമിയില്‍ പതിച്ചിട്ടില്ല. അനേകായിരം പ്രകാശവര്‍ഷങ്ങള്‍ക്കു ശേഷമേ ആ കിരണങ്ങള്‍ ഭൂമിയെ സ്പര്‍ശിക്കുകയുള്ളൂ. ആ പ്രകാശരശ്മികള്‍ക്കൊപ്പം മാത്രമേ ചില അതീന്ദ്രിയരഹസ്യങ്ങളുടെ ചുരുളഴിയുകയുള്ളൂ.
സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 13 നോവലിസ്റ്റിന്റെ ശബ്ദത്തില്‍. എഡിറ്റ്: ദിലീപ് ടി.ജി.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..