ഗുജറാത്തില്‍ പ്രവചനങ്ങള്‍ക്കുപ്പുറം മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 158 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബി.ജെ.പി. സ്വന്തമാക്കി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഏഴ് തവണ തുടര്‍ച്ചയായ വിജയം എന്ന റെക്കോഡിനൊപ്പം ഇനി ഗുജറാത്ത് ബി.ജെ.പി. സര്‍ക്കാരുകളും. ഹിമാചലിലും എക്സിറ്റ് പോളുകള്‍ വാശിയേറിയ മത്സരം പ്രവചിച്ചെങ്കില്‍ അതിനെ കവച്ചുവെച്ച് കോണ്‍ഗ്രസ് ബി.ജെ.പിയെ ഞെട്ടിച്ചു. ഭൂരിപക്ഷം ഉറപ്പാക്കിയ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കലും കൊഴിഞ്ഞുപോക്ക് തടയലും അവരുടെ ഭാവിനിശ്ചയിക്കും. തിരഞ്ഞെടുപ്പ് വിശകലനവുമായി കെ.എ. ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.
Content Highlights: Gujarat, Himachal Assembly Election Results Analysis Podcast
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..