നോമ്പുകാലം വരുമ്പോള്‍ രോഗികളുടെ മനസ്സില്‍ വലിയൊരു ആശങ്കയാണ്, പ്രത്യേകിച്ചും പ്രമേഹ രോഗികളുടെ മനസ്സില്‍. നോമ്പു നോല്‍ക്കാമോ? എങ്ങനെയൊക്കെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്? എന്തൊക്കെ, എങ്ങനെയൊക്കെ കഴിക്കണം? തുടങ്ങി നിരവധി ചോദ്യങ്ങള്‍ മുന്നില്‍ വരും.റമദാന്‍ മാസം യഥാര്‍ത്ഥത്തില്‍ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ച് അടുത്ത പതിനൊന്ന് മാസത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കത്തിന്റെ മാസം കൂടിയാണ്. ആത്മീയമായ ശുദ്ധിയും ശക്തിയും ഔന്നത്യവും നേടുന്നതിനൊപ്പം ശാരീരികമായ ശുദ്ധിയും ശക്തിയും കൂടി നേടാന്‍ റമദാന്‍ മാസത്തെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കേവലം ഭക്ഷണ നിയന്ത്രണം കൊണ്ടു മാത്രം നോമ്പ് യഥാര്‍ത്ഥ നോമ്പ് ആവില്ല. ആത്മീയമായ നിയന്ത്രണം കൂടി ചേരുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ വ്രതമാകുകയുള്ളൂ. അതേ സമയം ആത്മീയത മാത്രം ലക്ഷ്യമാക്കി ശരീരത്തെ അവഗണിക്കുന്നതിനെയും മതം പ്രോത്സാഹിപ്പിക്കുന്നില്ല. കുടുംബത്തിനും സമൂഹത്തിനും ഉള്ളതു പോലെ സ്വന്തം ശരീരത്തിനുള്ള അവകാശങ്ങളും അനുവദിച്ചു കൊടുത്തുകൊണ്ടു ജീവിക്കാനാണ് അധിക മതങ്ങളും പഠിപ്പിക്കുന്നത്.
അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: ramadan fasting,ramadan fasting benefits, ramadan fasting diabetes guidelines, diabetes patient diet
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..