ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast


ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം നല്‍കിയ 'ജീവശ്വാസ'ത്തില്‍ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി മെസ്സിപ്പട ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഞായറാഴ്ച പുലര്‍െച്ച നടന്ന മത്സരത്തില്‍ മെക്സിക്കോയെ ഏകപക്ഷീയമായ രണ്ടുഗോളിന് അര്‍ജന്റീന തോല്പിച്ചു.

മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളില്‍ (61, 86) ഡെന്മാര്‍ക്കിനെ തകര്‍ത്ത് (21) ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയെ തകര്‍ത്ത്(20) പോളണ്ട് ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയ, ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.

മത്സരങ്ങളെ കുറിച്ച് മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, ആര്‍. ഗിരീഷ് കുമാര്‍, ബി.കെ രാജേഷ്, ഹരിലാല്‍, അഞ്ജന ശശി, അരുണ്‍ ജയകുമാര്‍, അഭിനാഥ് തിരുവലത്ത് എന്നിവര്‍ വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്

Content Highlights: argentina vs mexico, france, fifa worldcup 2022 qatar

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented