ഖരമാലിന്യമുക്ത കേരളത്തിലേക്കുള്ള വഴി


ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. അതിന് മതിയായ സ്ഥലവും സൗകര്യവും ഇല്ലെന്നത് വസ്തുതയാണ്

8podcast

ഓരോ മലയാളിയുടെയും സ്വപ്നമാണ് മാലിന്യമുക്ത കേരളം. എന്നാൽ, കേരളത്തെ ഒരു ചവറ്റുകുട്ടയാക്കുന്ന ഉപഭോഗശീലങ്ങൾക്കെതിരേ പൊരുതിത്തോറ്റ ഒരു ജനതയുമാണ് നമ്മൾ. ഒരു ജനത ഉത്‌പാദിപ്പിക്കുന്ന മാലിന്യം എങ്ങനെ സംസ്‌കരിക്കും എന്നറിയാത്ത സമൂഹത്തെ ഒരുനിലയ്ക്കും ഉത്തരവാദിത്വമുള്ള ഒരു പൊതുസമൂഹം എന്നു വിളിക്കാനാകില്ല. മണ്ണിൽ ഒരിക്കലും അലിഞ്ഞുചേരാത്ത പ്ലാസ്റ്റിക്കും ഇലക്‌ട്രോണിക് മാലിന്യവുമടങ്ങുന്ന ഖരമാലിന്യം എന്തുചെയ്യണം എന്നറിയാതെ വഴിയോരങ്ങളിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും കുമിഞ്ഞുകൂടുന്ന പ്രവണത ഒരു വലിയ വിപത്താണ്.

പരിസ്ഥിതിസൗഹാർദപരമായ ഒരു സാമൂഹിക സാഹചര്യം വാർത്തെടുക്കണമെങ്കിൽ കേരളം ഖരമാലിന്യമുക്തമായേ തീരൂ. ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. അതിന് മതിയായ സ്ഥലവും സൗകര്യവും ഇല്ലെന്നത് വസ്തുതയാണ്. മാലിന്യം പൊതു ഇടത്തിൽ വലിച്ചെറിയുന്ന പ്രവണതയ്ക്കിത് ആക്കംകൂട്ടുന്നു. ഇത് പരിഹരിക്കാൻ വലിയതോതിൽത്തന്നെ സർക്കാർ സഹായം ആവശ്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ലോകബാങ്ക് സഹകരണത്തോടെ 2100 കോടി രൂപ ചെലവിൽ ആറുവർഷംകൊണ്ട് കേരളം നടപ്പാക്കാനുദ്ദേശിക്കുന്ന ബൃഹദ്‌ പദ്ധതി ഏതുനിലയ്ക്കും സ്വാഗതാർഹമാണ്.

കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് എന്ന ഈ പദ്ധതിക്ക് 1470 കോടി രൂപയുടെ ലോകബാങ്ക് വിഹിതമാണ് കിട്ടുക. 630 കോടി രൂപ സംസ്ഥാനം നിക്ഷേപിക്കണം. ആറുവർഷംകൊണ്ടാണ് പദ്ധതി നടപ്പാക്കുക. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്കിന്റെ പൊതു നിബന്ധനകളുണ്ടാകില്ലെന്നത് മെച്ചമാണ്. കൂടാതെ സർവകക്ഷിയോഗം സർക്കാർ നിർദേശങ്ങൾക്ക് പിന്തുണനൽകുകയും ചെയ്തിട്ടുണ്ട്. ലോകബാങ്ക് വായ്പ സംബന്ധിച്ച് പൊതുവിൽ ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയ വിവാദങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇത്തരം വികസനവിഷയത്തിൽ ഭിന്നതകൾ ഉണ്ടാകേണ്ടതില്ലെന്ന നിലപാടിലേക്ക് ഭരണ, പ്രതിപക്ഷ കക്ഷികൾ കൂട്ടായ നിലപാടെടുക്കുന്നത് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും ഗുണംചെയ്യും.

പദ്ധതിയുടെ പ്രാരംഭപഠനത്തിനും ലോകബാങ്ക് മാനദണ്ഡം ഉറപ്പുവരുത്തി നടപ്പാക്കാനും കൺസൾട്ടന്റുകൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള ടെൻഡറിലൂടെയാവും ഇത് തിരഞ്ഞെടുക്കുക. എന്നാൽ, ഇത് സുതാര്യമായിട്ടാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്താൻ സാമൂഹിക ജാഗ്രത ആവശ്യമുണ്ട്. കൺസൾട്ടൻസി രാജ് വഴിയുള്ള മൂലധനച്ചോർച്ച വലിയ രാഷ്ട്രീയ ആക്ഷേപമായി ഉന്നയിക്കപ്പെട്ട സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അത് ആവർത്തിക്കപ്പെടാൻ വഴിയൊരുക്കരുത്. ലോകബാങ്കിൽനിന്നെടുക്കുന്ന കടത്തിന്റെ ബാധ്യത ചുമക്കുന്നത് കേരള ജനത മുഴുവനുമാണ്. അതുകൊണ്ടുതന്നെ ഏതു സർക്കാരായാലും പദ്ധതിയുടെ സുതാര്യ നടത്തിപ്പ് ഉറപ്പുവരുത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാകണം. മാലിന്യമുക്ത കേരളത്തിലേക്കുള്ള വഴി സുതാര്യവും അഴിമതിരഹിതവുമായിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented