ജനാധിപത്യത്തിൽ കൊളോണിയൽ ശേഷിപ്പുകളോ


രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും അതിൽ സുപ്രീംകോടതി എന്ത് തീരുമാനിക്കുമെന്നും കാത്തിരുന്നുകാണണം

Podcast

സമീപകാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് രാജ്യദ്രോഹക്കുറ്റം. ഇങ്ങനെയൊരു വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ആവശ്യമുണ്ടോ, ഉണ്ടെങ്കിൽത്തന്നെ അതിന്റെ പരിധിയെന്താവണം തുടങ്ങിയ ചർച്ചകൾ പൊതുസമൂഹത്തിൽ മാത്രമല്ല ഭരണഘടനാകോടതികളിലും നടന്നുവരുന്നു. കൊളോണിയൽ കാലത്തെ ഈ നിയമം ഇപ്പോഴും തുടരേണ്ടതുണ്ടോയെന്നാണ് ഏറ്റവുമൊടുവിൽ സുപ്രീംകോടതി ചോദിച്ചത്. രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം തടയാൻ കേദാർനാഥ് കേസിലുൾപ്പെടെ സുപ്രീംകോടതി ശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പരമോന്നത നീതിപീഠത്തിൽനിന്നുവന്ന പരാമർശങ്ങൾ. ഒരു മരം മുറിക്കാനായി നൽകിയ വാളുകൊണ്ട് മരപ്പണിക്കാരൻ വനം മുഴുവൻ വെട്ടിനിരത്തുന്നതുപോലെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ (രാജ്യദ്രോഹക്കുറ്റം) ദുരുപയോഗംചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആശങ്കയറിയിച്ചു. തിലകനുനേരെയും മഹാത്മജിക്കുനേരെയും ഉപയോഗിച്ച ഈ നിയമം ജനാധിപത്യത്തിന്‌ കളങ്കം തന്നെയാണ്‌.

എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ഭരണകൂടം രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നതിലാണ്‌ പ്രതിഷേധമുയരുന്നത്. സർക്കാർ നടപടികളെ വിമർശിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി ആവർത്തിച്ച കാര്യമാണ്. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ഇക്കാര്യം കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

അടുത്തകാലത്തായി രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെത്തിയ കേസുകൾ നോക്കുക. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നടപ്പാക്കിയ കോവിഡ് ലോക്ഡൗണിനെ തന്റെ യൂട്യൂബ് പരിപാടിയിലൂടെ വിമർശിച്ചതിനാണ് മാധ്യമപ്രവർത്തകനായ വിനോദ് ദുവയ്ക്കെതിരേ ഹിമാചൽപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പോലീസിന്റെ എഫ്.ഐ. ആർ. റദ്ദാക്കി.

ഭരണകൂടങ്ങൾക്കെതിരേ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമപ്രവർത്തകർ നൽകിയ ഹർജി ഇപ്പോൾ സുപ്രീംകോടതിക്കുമുൻപാകെയുണ്ട്. മണിപ്പുരിലെ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്‌ഖെംച, ഛത്തീസ്ഗഢിലെ കാർട്ടൂണിസ്റ്റ് കനയ്യലാൽ ശുക്ല എന്നിവരുടെപേരിലാണ് കേസ്. മണിപ്പുർ സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടതിനാണ് കിഷോർചന്ദ്ര കേസ് നേരിടുന്നത്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് കനയ്യലാലിനെതിരായ കുറ്റം. രാജ്യദ്രോഹക്കുറ്റം ദുരുപയോഗംചെയ്യുന്നതിനെതിരേ റിട്ട. മേജർ ജനറൽ എസ്.ജി. വോംബാദ്‌കെരെ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ശക്തമായ ചില പരാമർശങ്ങൾ നടത്തിയത്.

സ്വാതന്ത്ര്യസമരത്തെ നേരിടാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച കൊളോണിയൽ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമമാണിത്. ഇന്റർനെറ്റിൽ കുറ്റകരമായ പോസ്റ്റുകളിട്ടാൽ അറസ്റ്റുചെയ്യാൻ വ്യവസ്ഥചെയ്യുന്ന ഐ.ടി. നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ഇപ്പോഴും അതുപ്രകാരം കേസെടുക്കുന്നകാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, പ്രസ്തുത വകുപ്പുപ്രകാരമുള്ള കേസ് പിൻവലിക്കാൻ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് ഉചിതമായി.

രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും അതിൽ സുപ്രീംകോടതി എന്ത് തീരുമാനിക്കുമെന്നും കാത്തിരുന്നുകാണണം. എന്നാൽ, മരപ്പണിക്കാരൻ വാൾ ഉപയോഗിച്ചതുപോലെ ഐ.പി.സി. 124എ വകുപ്പിനെ ഉപയോഗിക്കരുതെന്ന സുപ്രീംകോടതിയുടെ താക്കീതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented