കോവിഡ് കാലത്തെ തെറ്റായ പാഠങ്ങൾ


കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്ന പാർട്ടികൾക്കും പ്രതിപക്ഷത്തുള്ള പാർട്ടികൾക്കുമെല്ലാം രാഷ്ട്രീയമായി വ്യത്യസ്ത താത്‌പര്യങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഏതു പാർട്ടിയായാലും സംഘടനകളായാലും ആ വ്യത്യസ്ത താത്‌പര്യങ്ങളോടെയുള്ള നടപടികളും വിമർശനങ്ങളും ഈ എരിപൊരിസമയത്ത് മാറ്റിവെക്കണമെന്നതാണ് ജനേച്ഛ

17podcast

പുര കത്തുമ്പോഴല്ല വാഴവെട്ടാൻ നോക്കേണ്ടത്. മഹാമാരിയിൽ പ്രാണവായുപോലും കിട്ടാതെ മനുഷ്യർ മരിച്ചുവീണുകൊണ്ടിരിക്കുന്ന രാജ്യതലസ്ഥാന​െത്ത പോലീസ് നടപടികൾ പഴയ ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനങ്ങളിലൊന്നായ യൂത്ത് കോൺഗ്രസിന്റെ കേന്ദ്ര കാര്യാലയത്തിൽ അതിന്റെ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ്‌ ഡെസ്‌ക് ശ്രദ്ധേയമായ നിലയിൽ പ്രവർത്തിക്കുമ്പോൾ അതിന് തടയിടാൻ ഡൽഹി പോലീസ് ശ്രമിച്ചത്‌ വലിയ വിമർശനത്തിനു വഴിവെച്ചിരിക്കുകയാണ്. സന്ദർഭത്തിനു നിരക്കാത്ത നടപടിയാണിത് എന്ന വിമർശനത്തിൽ കഴമ്പുണ്ട്. മതിയായ ചികിത്സകിട്ടാതെ ഡൽഹി​യിലെ കോവിഡ് ബാധിതർ അനുഭവിക്കുന്ന ദാരുണമായ അവസ്ഥ പരക്കേ അറിവുള്ളതാണ്. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത, ഉള്ള സൗകര്യംപോലും കരിഞ്ചന്ത സമാനം -ഇത്തരമൊരവസ്ഥയിൽ ഡൽഹി പോലീസ് മറ്റ് കാര്യങ്ങൾക്കല്ല ഊന്നൽ കൊടുക്കേണ്ടത്. ഇതിനിടെ വാക്സിൻ ക്ഷാമവുമായി ബന്ധപ്പെട്ട് പോസ്റ്റർ പതിച്ചതിന് 25 പേർക്കെതിരേ നടപടി എടുത്തിരിക്കുകയാണ് ഡൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നതിന് കർണാടകയിലെ 22-കാരിയെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക മനുഷ്യാവകാശം ലംഘിച്ച് ജയിലിലടച്ചുവെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട് ഉന്നതനീതിപീഠത്തിൽനിന്നുണ്ടായ തീർപ്പും ഡൽഹി പോലീസ് പാഠമായെടുത്തില്ല.

രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിനടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരുന്നു. നാട് എത്തിപ്പെട്ട ഈ ദൈന്യത്തിനിടയിൽ ഭരണകൂടത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് മേൽപ്പറഞ്ഞ തരത്തിലുള്ള തെറ്റായതോ അകാലത്തിലുള്ളതോ ആയ നടപടികളാണ്. വ്യക്തികളോ സന്നദ്ധസംഘടനകളോ നടത്തുന്ന ജീവകാരുണ്യപ്രവർത്തനത്തിൽ ഭരണകൂടം കൃതജ്ഞത കാട്ടുകയാണ് വേണ്ടത്. വീഴ്ചകൾ സംഭവിക്കുമ്പോൾ വിമർശനമുയരുക സ്വാഭാവികമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞദിവസം വ്യക്തമാക്കിയത് അതാണ്. കോവിഡ് രണ്ടാം തരംഗമുണ്ടാവുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടും അധികൃതരുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് അലംഭാവമുണ്ടായതാണ് ഇപ്പോഴത്തെ സാഹചര്യത്തിലെത്തിച്ചതെന്നാണദ്ദേഹം പറഞ്ഞത്. വീഴ്ചകളിൽനിന്ന് പാഠമുൾക്കൊണ്ട് ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഇന്നത്തെ ദുരവസ്ഥയെ മുറിച്ചുകടക്കണമെന്നും മൂന്നാം തരംഗസാധ്യതയുള്ളതിനാൽ അതിനുള്ള കരുതലുണ്ടാവണമെന്നും ഭാഗവത് പറഞ്ഞത് സർക്കാരിനോടുകൂടിയാണല്ലോ.

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്ന പാർട്ടികൾക്കും പ്രതിപക്ഷത്തുള്ള പാർട്ടികൾക്കുമെല്ലാം രാഷ്ട്രീയമായി വ്യത്യസ്ത താത്‌പര്യങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. ഏതു പാർട്ടിയായാലും സംഘടനകളായാലും ആ വ്യത്യസ്ത താത്‌പര്യങ്ങളോടെയുള്ള നടപടികളും വിമർശനങ്ങളും ഈ എരിപൊരിസമയത്ത് മാറ്റിവെക്കണമെന്നതാണ് ജനേച്ഛ. കോവിഡിൽനിന്ന് പരമാവധിയാളുകളെ രക്ഷിക്കുക, ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ജനങ്ങൾ പട്ടിണിയിലാകില്ലെന്ന് ഉറപ്പുവരുത്തുക, പ്രാണവായു കിട്ടാതെ ആരും മരിക്കുന്നില്ലെന്നുറപ്പാക്കുക തുടങ്ങി അടിയന്തര കടമകളിലാവണം എല്ലാവരുടെയും ശ്രദ്ധപതിയേണ്ടത്. തത്‌കാലം ഒറ്റലക്ഷ്യം എന്ന നിലപാടിലേക്ക് എല്ലാവരും എത്തിയേ തീരൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented