മാതൃഭാഷയെ പി.എസ്.സി. പേടിക്കുന്നതെന്തിന് ?


മറ്റുവിഷയങ്ങളുടെയത്രയോ അതിലുമേറെയോ പ്രാധാന്യം മാതൃഭാഷയ്ക്കുണ്ടെന്നും അതാണ് വിദ്യാഭ്യാസത്തിന്റെ സാംസ്കാരികാടി

15podcast

ഏതുമാധ്യമത്തിലുള്ള വിദ്യാലയമായാലും എല്ലാ സ്കൂളിലും മാതൃഭാഷ ഒരു നിർബന്ധിത പാഠ്യവിഷയമായിരിക്കണമെന്ന് ഉത്തരവിടുകയും നടപ്പാക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാംചെയ്യുകയും ചെയ്യുന്ന രീതിയാണ് കുറെയായി കണ്ടുവരുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ പ്രാഥമികവിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്നതിന്‌ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്‌. നയത്തിൽ അടിസ്ഥാനപരമായി അങ്ങനെയൊന്ന്
എടുത്തുപറഞ്ഞത് വിദ്യാഭ്യാസത്തിന്റെ എടുപ്പ് മാതൃഭാഷ എന്ന അടിത്തറമേലാവണം എന്ന തത്ത്വത്തിലൂന്നിയാണ്.

ഇതെല്ലാമറിഞ്ഞിട്ടും അറിയാത്ത ചിലരാണ് ഇപ്പോൾ, പ്രൈമറി സ്കൂൾ അധ്യാപകർക്കെന്തിനാ ഭാഷയിൽ സവിശേഷപരിജ്ഞാനം എന്ന മട്ടിലുള്ള ചോദ്യവുമായി ഇറങ്ങിയിട്ടുള്ളത്. നാടിന്റെ പൈതൃകവും സംസ്കാരവും മാതൃഭാഷയിലൂടെയാണ് കുട്ടിയിൽ രൂഢമാകുന്നതെന്നറിയുന്നവർതന്നെ, അതുപാടില്ലെന്ന ദുഷ്ടലാക്കോടെ ഇത്തരം സമീപനം കൈക്കൊള്ളുന്നത് ഖേദകരമാണ്. പ്രാഥമികവിദ്യാലയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയുടെ പാഠ്യപദ്ധതിയിൽനിന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡംവെക്കുന്നതിനാണ് നീക്കം. കേരളപാഠാവലി എന്ന ഒറ്റപ്പുസ്തകത്തിലൂടെയാണ് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കം. കഥകളിലൂടെയും പാട്ടുകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയുമാണ് വിദ്യയുടെ ആഴങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നത്.

പണ്ട് ടി.ടി.സി.എന്നും ഇപ്പോൾ ഡി.എൽ.എഡ്. അഥവാ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ എന്നും പറയുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ നാലുസെമസ്റ്ററിലും ഓരോ പേപ്പർ മലയാളഭാഷയും സാഹിത്യവുമാണ്. നേരത്തേ പ്രൈമറി അധ്യാപകനിയമനത്തിന് 20 ശതമാനം ചോദ്യങ്ങൾ പി.എസ്.സി. ഈ വിഭാഗത്തിൽനിന്ന്‌ ഉൾപ്പെടുത്താറുണ്ടായിരുന്നു. കോഴ്‌സുകളുടെ പാഠ്യപദ്ധതിയും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനിയമനത്തിനുള്ള യോഗ്യതാപരീക്ഷയും പരസ്പരബന്ധിതമാകണമെന്നത് സാധാരണകാര്യമാണ്. എന്നാൽ, ഡി.എൽ.എഡിന്റെ കാര്യത്തിൽ അത് പി.എസ്.സി. അട്ടിമറിക്കുകയാണ്. എൻ.സി.ഇ.ആർ.ടി., എസ്.സി.ഇ.ആർ.ടി. എന്നീ ഏജൻസികളുടെ വിദഗ്ധാഭിപ്രായം തേടാതെ, അധ്യാപകനിയമനത്തിനുള്ള സിലബസ് പരിഷ്കരിക്കാൻ പി.എസ്.സി.ക്ക് എങ്ങനെ ധൈര്യംവന്നു? ബിരുദതലം വരെയുള്ള എല്ലാ പരീക്ഷകളിലും പത്തുശതമാനം ചോദ്യം മലയാളം ആയിരിക്കുമെന്ന പി.എസ്‌.സി.യുടെ തന്നെ തീരുമാനത്തെ അട്ടിമറിക്കാനുള്ള നടപടി പ്രതിഷേധാർഹമാണ്. എൽ.പി. വിഭാഗം അധ്യാപകനിയമനത്തിനുള്ള പി.എസ്.സി. പരീക്ഷയിൽ പൊതുവിജ്ഞാനം, സമകാലീനകാര്യങ്ങൾ, സാമൂഹികശാസ്ത്രം, കേരളനവോത്ഥാനം, ജനറൽ സയൻസ്, കണക്ക്, വിദ്യാഭ്യാസമനഃശാസ്ത്രം എന്നീ വിഷയങ്ങളിലാവും ഇനി ചോദ്യങ്ങൾ. മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും അവിടെ പ്രസക്തിയില്ല. യു.പി. വിഭാഗം അധ്യാപകപരീക്ഷയ്ക്കാവട്ടെ മേൽപ്പറഞ്ഞ വിഷയങ്ങളിലെ ചോദ്യങ്ങൾക്കുപുറമേ ജനറൽ ഇംഗ്ലീഷുമുണ്ടാവും.

പ്രാഥമികവിദ്യാലയത്തിലെ പാഠ്യപദ്ധതി, പ്രത്യേകിച്ച് ഒന്നും രണ്ടും ക്ലാസുകളിലേത് ഉദ്ഗ്രഥിത സമീപനത്തിലുള്ളതാണ്. ഭാഷയുമായി പൂർണമായും ബന്ധിതമാണിത്. മാതൃഭാഷയിലും സാഹിത്യത്തിലുമുള്ള സവിശേഷജ്ഞാനം പരിശോധിക്കാതെ അധ്യാപകനിയമനം നടത്തുന്നത് അംഗീകൃതരീതിയായാൽ ഡി.എൽ.എഡിന്റെ പാഠ്യപദ്ധതിയിൽനിന്ന്‌ വൈകാതെ ഭാഷ പുറത്താകും. ചെറിയ ക്ലാസുകളിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകാതെവന്നാൽ കുട്ടിക്ക് ഹൈസ്കൂൾ ക്ലാസിലെത്തുമ്പോൾ മാതൃഭാഷാപഠനത്തിൽ താത്‌പര്യമില്ലാത്ത സ്ഥിതിവരാം. ഹൈസ്കൂളിലാകട്ടെ ഭാഷാപഠനത്തിന് പ്രത്യേകം അധ്യാപകരുണ്ട്.

കുട്ടികളെ ക്രമത്തിൽ മാതൃഭാഷയിൽനിന്ന്‌ അകറ്റാൻ പരോക്ഷമായി ശ്രമിക്കുന്നതിനുതുല്യമാണ് അധ്യാപകനിയമനത്തിന്റെ സിലബസിൽനിന്ന് ഭാഷാപഠനത്തെ ഒഴിവാക്കുന്നത്. മറ്റുവിഷയങ്ങളുടെയത്രയോ അതിലുമേറെയോ പ്രാധാന്യം മാതൃഭാഷയ്ക്കുണ്ടെന്നും അതാണ് വിദ്യാഭ്യാസത്തിന്റെ സാംസ്കാരികാടിസ്ഥാനത്തിൽ നിർണായകമെന്നുമുള്ള തിരിച്ചറിവ് പി.എസ്.സി.പോലുള്ള അധികൃതകേന്ദ്രങ്ങൾക്ക് എപ്പോഴാണുദിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented