പ്രഖ്യാപനങ്ങൾ പ്രാവർത്തികമാവണം


വികസന, ക്ഷേമ രാഷ്ട്രീയശൈലിയുടെ മാറിയരീതി എന്നനിലയിൽ സ്വാഗതാർഹമായ തീരുമാനമാണിത്. സക്രിയമായ ഒരു സർക്കാർ എന്ന പ്രതീതി അത്‌ തീർച്ചയായും ഉണ്ടാക്കും. രാഷ്ട്രീയമായ ഒരു പ്രഖ്യാപനംകൂടിയാണത്

Podcast

നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനസർക്കാർ. അഞ്ചുവർഷത്തേക്ക് ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഓരോ വർഷവും നടപ്പാക്കാൻ തീരുമാനിക്കുന്ന കാര്യങ്ങൾ നയപ്രഖ്യാപനപ്രസംഗത്തിലൂടെയും വാർഷികബജറ്റിലൂടെയും മുൻകൂട്ടിയറിയിക്കുന്നു. പിന്നീട് അതതവസരത്തിൽ ഉയർന്നുവരുന്ന സാധ്യതകളും പ്രശ്നങ്ങളുമനുസരിച്ച് പുതിയപദ്ധതികളും മാറ്റവും മന്ത്രിസഭ ചർച്ചചെയ്ത് രൂപപ്പെടുത്തുന്നു. നൂറുദിവസത്തിന് പ്രത്യേകതയൊന്നുമില്ലെങ്കിലും ലക്ഷ്യമിട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള ദൃഢനിശ്ചയം പ്രഖ്യാപനത്തിൽ കാണാം. വികസന, ക്ഷേമ രാഷ്ട്രീയശൈലിയുടെ മാറിയരീതി എന്നനിലയിൽ സ്വാഗതാർഹമായ തീരുമാനമാണിത്. സക്രിയമായ ഒരു സർക്കാർ എന്ന പ്രതീതി അത്‌ തീർച്ചയായും ഉണ്ടാക്കും. രാഷ്ട്രീയമായ ഒരു പ്രഖ്യാപനംകൂടിയാണത്.

കോവിഡ് രണ്ടാംതരംഗം തുടരുകയാണ്. മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്നു. ആശങ്കയും അരക്ഷിതാവസ്ഥയും നിറഞ്ഞ ഈ സന്ദർഭത്തിലാണ് നൂറുദിവസത്തിനകം മുക്കാൽ ലക്ഷത്തിലേറെ തൊഴിലവസരമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായിരിക്കുന്നത്. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി നൂറുദിവസത്തിനുള്ളിൽ 77,350 തൊഴിൽ ഇന്നിന്ന മേഖലകളിലായി ഉറപ്പാണെന്ന്‌ സർക്കാർ പറയുന്നുണ്ട്‌. വ്യവസായവകുപ്പും സഹകരണവകുപ്പും പതിനായിരം പേർക്കുവീതം തൊഴിൽ നൽകുമെന്ന് എടുത്തുപറഞ്ഞിട്ടുമുണ്ട്. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നത് നല്ലകാര്യംതന്നെ. എന്നാൽ, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവുംരൂക്ഷമായ നമ്മുടെ സംസ്ഥാനത്ത് അക്കാര്യത്തിൽ കൃത്യമായ ഒരുറപ്പ് നൽകേണ്ടതായുണ്ട്. കഴിഞ്ഞവർഷവും ഈവർഷവും വിരമിച്ച പതിനയ്യായിരത്തിലധികം അധ്യാപകതസ്തികകളിലെ നിയമനമടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ തീരുമാനം വന്നിട്ടുമില്ല.

ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും ആയിരംപേരിൽ അഞ്ചുപേർക്കെന്ന കണക്കിൽ ജോലിനൽകുന്നതിന് ജോലി കണ്ടെത്തിവെക്കണമെന്ന നിർദേശമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. എന്നാൽ, എണ്ണത്തിലുള്ള പെരുപ്പം സൃഷ്ടിക്കുന്ന തടസ്സം പ്രഖ്യാപനത്തിൽത്തന്നെ അന്തർലീനമാണ്. എത്രയോകൊല്ലമായി പലകാരണങ്ങളാൽ മുടങ്ങുകയും നീണ്ടുനീണ്ടുപോവുകയും ചെയ്യുന്ന റീസർവേ പ്രവർത്തനത്തിനായി 26,000 പേർക്ക് തൊഴിൽ നൽകുമെന്നതടക്കമുള്ള പ്രഖ്യാപനത്തിന്റെ ഉറപ്പ് പ്രാവർത്തികമാവണം. ഒരു നീതീകരണവുമില്ലാതെ മുടക്കിയ റീസർവേ സമയബന്ധിതമായി തീർക്കുന്നതിന് സർവേയർമാരായും ചെയിൻമാന്മാരായും അത്രയുംപേർക്ക് തൊഴിൽ നൽകുകയാണെങ്കിലത്‌ എത്രമാസത്തേക്കായിരിക്കും എന്നതും ചോദ്യമാണ്.

ഒന്നാം പിണറായിസർക്കാരിന്റെ ശ്രദ്ധേയമായ നേട്ടമാണ് ലൈഫ് ഭവനപദ്ധതി. എല്ലാകുടുംബത്തിനും പാർപ്പിടമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ലൈഫ് പദ്ധതിക്ക് കൂടുതൽ വേഗമുണ്ടാക്കുമെന്നും അതിന്റെഭാഗമായി പതിനായിരം വീട് നൂറുനാൾക്കകം പൂർത്തീകരിക്കുമെന്നുമാണ് ഉറപ്പാക്കുന്നത്. കിഫ്ബി വഴി റോഡുകളും പാലങ്ങളും നിർമിക്കുന്നതിലും വിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും വളരെയധികം മുന്നോട്ടുപോകാനായിട്ടുണ്ട്. അതിന്റെ തുടർച്ചയായി 200 കോടി രൂപയുടെ പദ്ധതികളും റീബിൽഡ് കേരളയുടെ ഭാഗമായി തൊള്ളായിരത്തി നാല്പത്തിയഞ്ച് കോടിയുടെ റോഡ് പ്രവൃത്തികളും ഏറ്റെടുക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. മഴയൊന്ന്‌ കനത്തുപെയ്താൽ റോഡുകളിൽ പലതും കുഴിനിറഞ്ഞ് അപകടക്കെണിയുണ്ടാക്കുന്നതാണ് മിക്കയിടത്തെയും അനുഭവം. വൈദ്യുതിബോർഡ് ഓരോമേഖലയിലും ഏർപ്പെടുത്തിയതുപോലുള്ള എമർജൻസി റെസ്പോൺസ് ടീമിനെ പൊതുമരാമത്ത് വകുപ്പും സജ്ജമാക്കുകയും മഴയാണെങ്കിൽപ്പോലും പറ്റാവുന്ന തരത്തിൽ അപ്പപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കാനും സംവിധാനമുണ്ടാക്കുന്നതിന് മുൻഗണന നൽകണം.

പതിനഞ്ചുലക്ഷത്തോളം പ്രവാസികൾ തിരിച്ചെത്തിയ സാഹചര്യത്തിൽ അവർക്കായി വിപുലമായ പുനരധിവാസപദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. പുനരധിവാസവായ്പാപദ്ധതികൾ പലപ്പോഴും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങാനാണ് ഉപയോഗിക്കുന്നത്. കടുത്ത തകർച്ച നേരിടുന്ന വ്യാപാരമേഖലയിലെ സാധ്യതകൾ നോക്കാതെയാണ് ഒട്ടേറെപ്പേർ ഇറങ്ങിപ്പുറപ്പെടുന്നത്. അതിനാൽ പ്രവാസിപുനരധിവാസപദ്ധതി വായ്പയോടൊപ്പം ഗുണഭോക്താക്കൾക്ക് ശരിയായ ദിശാബോധം പകർന്നുനൽകുകയും വേണം. നൂറുദിനം എന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും പ്രഖ്യാപിക്കുന്ന കർമപദ്ധതികൾ നിശ്ചിതസമയത്തിനകം പൂർത്തിയാക്കുമെന്ന ഉറപ്പ് അതിലുണ്ട്. അത് സഫലമാകട്ടെ.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented