നിർത്തിവെക്കണം സെൻട്രൽ വിസ്ത നിർമാണം


രാജ്യം പ്രാണവെപ്രാളത്തിലായ സന്ദർഭത്തിൽ സെൻട്രൽ വിസ്തയുടെ നിർമാണം മാറ്റിവെച്ച് എല്ലാ വിഭവശേഷിയും നമ്മുടെ ജനതയെ രക്ഷിക്കാൻ, ഈ നാടിനെ രക്ഷിക്കാൻ തിരിച്ചുവിടുകയെന്നതല്ലേ കരണീയമായിട്ടുള്ളത്

10podcast

രാജ്യം, പ്രത്യേകിച്ച് രാജ്യതലസ്ഥാനം കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ മുന്നേറുന്നത്. വിചിത്രവും വേദനാജനകവുമായ ഒരു നീക്കമാണിത്. മതിയായ ചികിത്സാ സംവിധാനമില്ലാതെ ആളുകൾ മരിച്ചുകൊണ്ടിരിക്കുന്ന ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുന്നു. അപ്പോഴാണ് മറുവശത്ത് യാതൊന്നും വകവെക്കാത്തമട്ടിൽ നിർമാണപ്രക്രിയ നടക്കുന്നത്. രാജ്യം ശ്വാസത്തിനായി വെപ്രാളപ്പെടുമ്പോൾ അവശ്യമായി വേണ്ടത് സെൻട്രൽ വിസ്തയുടെ

ത്വരിത നിർമാണമാണോ എന്നതാണ് ചോദ്യം. സന്ദർഭത്തിന്റെ ഗൗരവം മാനിച്ച് സെൻട്രൽ വിസ്ത നിർമാണം തത്‌കാലത്തേക്ക്‌ അധികാരികൾ നിർത്തിവെക്കണം.
കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുമ്പോൾ ഉത്തരം തേടേണ്ട പല ചോദ്യങ്ങളും ഉയരുകയാണ്. മഹാമാരിയുടെ ഭീഷണിയുയർന്നിട്ട് ഒന്നരക്കൊല്ലത്തോളമായി. എല്ലാം വിശദമായി ചർച്ചചെയ്യേണ്ട പാർലമെന്റ് തുടർച്ചയായി പത്തുദിവസംപോലും സമ്മേളിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പക്ഷേ, ലോകം അതിശയത്തോടെ കാണുന്നത് ഇന്ത്യാ മഹാരാജ്യം അതിന്റെ കടുത്ത പ്രയാസത്തിനിടയിലും പുതിയ പാർലമെന്റ് മന്ദിരസമുച്ചയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം അടിയന്തരപ്രാധാന്യത്തോടെ ആരംഭിച്ചിരിക്കുന്നുവെന്നതാണ്. തലസ്ഥാന നഗരിയിലെ ലക്ഷക്കണക്കിനാളുകൾ ജീവഭയത്തോടെ, പരക്കംപായാൻപോലുമാകാതെ കഷ്ടപ്പെടുമ്പോൾ, ഒട്ടേറെപ്പേർ പ്രാണവായു കിട്ടാതെ ഊർധ്വശ്വാസം വലിക്കുമ്പോൾ വിദേശരാജ്യങ്ങൾ ഓക്സിജൻ നിർമാണ ഉപകരണങ്ങളും വെന്റിലേറ്ററുകളുമെല്ലാമായി പ്രത്യേക വിമാനങ്ങളയക്കുമ്പോൾ തൊട്ടടുത്ത് കോവിഡ് നിയന്ത്രണങ്ങൾപോലും ബാധകമല്ലാതെ സെൻട്രൽ വിസ്തയുടെ പണി തുടങ്ങിയിരിക്കുന്നു. പൂർത്തിയാവുമ്പോൾ ഇരുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പദ്ധതിയുടെ ആദ്യഭാഗത്തിന് 13,500 കോടിയുടെ കരാറുറപ്പിച്ചത് കോവിഡ് ഒന്നാം വ്യാപനത്തിന്റെ മൂർധന്യകാലത്ത്, സെപ്റ്റംബറിലാണ്. പണി തുടങ്ങിയത് രണ്ടാംവ്യാപന കാലത്ത് നൂറുകണക്കിനാളുകൾ മരിച്ചുവീണുകൊണ്ടിരിക്കുന്ന, ഡൽഹി മനുഷ്യസങ്കടങ്ങളുടെ തലസ്ഥാനമായി പരിണമിച്ച ഈ കൊടുംമാരിക്കാലത്തും. ലോക്ഡൗൺ പോലും ബാധകമല്ലാതെ, അവശ്യ സർവീസെന്ന് മുദ്രകുത്തിയാണ് ഈ കടുത്ത അനൗചിത്യം നടമാടുന്നത്. പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികളും വിവിധ വകുപ്പുകളുടെ ആസ്ഥാനകാര്യാലയങ്ങളുമെല്ലാം ആവശ്യമാണ്. അതെല്ലാം സ്വാതന്ത്ര്യപൂർവകാലത്തുതന്നെ തീരുമാനിച്ചതുമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യണം. എന്നാൽ, ഈ രാജ്യം പ്രാണവെപ്രാളത്തിലായ, ദുരന്തഗർത്തത്തിന്റെ വക്കിലുള്ള സമയം അതിന്റെ നിർമാണം മാറ്റിവെച്ച് എല്ലാ വിഭവശേഷിയും നമ്മുടെ ജനതയെ രക്ഷിക്കാൻ, ഈ നാടിനെ രക്ഷിക്കാൻ തിരിച്ചുവിടുകയെന്നതല്ലേ കരണീയമായിട്ടുള്ളത്.

കോവിഡ് ഒന്നാം വ്യാപനക്കാലത്ത് ആത്മനിർഭർ എന്ന പേരിൽ ഉത്തേജന പാക്കേജായി 20 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. പല മേഖലകളിലും ചെറിയ ഉണർവുണ്ടാക്കാൻ അത് സഹായിച്ചു. എന്നാൽ, കോവിഡ് ഒന്നാം വ്യാപനത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ രാജ്യത്തെ ഏറ്റവും പരിതാപകരമായ പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്താൻ എന്തെങ്കിലും മുന്നൊരുക്കം ചെയ്തുവോ. വളരെ മുമ്പേത​െന്ന പൊതുജനാരോഗ്യസംവിധാനത്തിൽ മുമ്പിലുള്ള കേരളത്തിലെ കാസർകോട്ട് ടാറ്റ 550 കിടക്കകളുള്ള കോവിഡ് ആശുപത്രി നാലുമാസംകൊണ്ട് പടുത്തുയർത്തിയ അനുഭവം നമ്മുടെ മുമ്പിലുണ്ട്. എന്തുകൊണ്ട് അത്തരം താത്‌കാലിക സംവിധാനമെങ്കിലുമുണ്ടാക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കുകയോ സംസ്ഥാനങ്ങൾക്കുമേൽ ശക്തമായ സമ്മർദം ചെലുത്തുകയോ ചെയ്തില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ നടത്തണമെങ്കിൽ അതിന്റെ ഉത്പാദനത്തിന് കൂടുതൽ സംവിധാനമുണ്ടാക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ തയ്യാറെടുക്കേണ്ടതായിരുന്നില്ലേ.

ഏതായാലും കേന്ദ്ര-സംസ്ഥാന ഭരണസംവിധാനങ്ങൾ പറ്റിപ്പോയ ന്യൂനതകളിൽനിന്ന് പാഠംപഠിച്ച് ആരോഗ്യ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ തീവ്രയത്നം നടത്തിയേ തീരൂ. കാലം ആവശ്യപ്പെടുന്ന തോതിൽ ചികിത്സാസംവിധാനമൊരുക്കാൻ ഇനിയും വൈകിക്കൂടാ. സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഇക്കാര്യത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. മൊത്തം ദേശീയോത്പാദനത്തിന്റെ മൂന്നു ശതമാനത്തോളം ആരോഗ്യപരിപാലനത്തിനായി വകയിരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണിവിടെ. കേവലം ഒരു ശതമാനത്തിലും താഴെയാണിപ്പോൾ നീക്കിവെക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented