വികസനക്കുതിപ്പിന്റെ സഹകരണമാതൃക


കേരളത്തിന്റെ വികസനകാര്യത്തിൽ അസാധ്യമെന്ന് തോന്നിച്ച പല കാര്യങ്ങളും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിലൂടെ ഇതാ സാധിച്ചിരിക്കുന്നുവെന്ന് തൊട്ടുകാണിച്ചവരാണ് ഇവിടത്തെ സഹകാരികൾ

editorial

‘ഒരുമിച്ചുനിന്ന് മികവാർന്ന പുനർനിർമാണം’എന്ന മുദ്രാവാക്യത്തോടെയാണ് ലോകം ഇത്തവണ സഹകരണദിനാചരണം നടത്തുന്നത്. പരസ്പരമത്സരത്തിലൂടെയല്ല പരസ്പരസഹകരണത്തിലൂടെ മാത്രമേ മാനവപുരോഗതി സാധ്യമാവുകയുള്ളൂ. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യക്ക് അനുയോജ്യം എന്ന് സ്വാതന്ത്ര്യസമരകാലത്തുതന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒപ്പം സഹകരണമേഖലയ്ക്കും ഊന്നൽ നൽകാൻ ശ്രമമുണ്ടായി. അമൂലും ദിനേശും പോലുള്ള ബ്രാൻഡുകൾ വളർന്നുവന്നു. എന്നാൽ, രാജ്യത്തെ സഹകരണമേഖലയിൽ സമമായ വികാസമുണ്ടായില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ സഹകരണമേഖലയിലെ ആകെ നിക്ഷേപത്തിന്റെ 60 ശതമാനവും കേരളത്തിലാണെന്ന് പറയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ക്രമമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് മനസ്സിലാക്കാം. ഇന്ത്യൻ ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽതാഴെയുള്ള കേരളത്തിലാണ് രാജ്യത്തെ മൊത്തം സഹകാരികളിൽ 17 ശതമാനവും.

രണ്ടരലക്ഷം കോടി രൂപയുടെ വാർഷികനിക്ഷേപം കൈകാര്യംചെയ്യുന്ന അതിവിപുലമായ സഹകരണ സാമ്പത്തികമേഖലയാണ് കേരളത്തിലേത്. അതത് പ്രദേശത്തുനിന്ന് നിക്ഷേപമായി സമാഹരിക്കുന്ന പണം അതത് പ്രദേശത്തിന്റെ വികസനക്ഷേമപ്രവർത്തനങ്ങൾക്കായി വായ്പയായി ലഭ്യമാക്കുന്നു. അത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ മാനവവികസന നിലവാരത്തിന് അടിസ്ഥാനമാവുകയും ചെയ്യുന്നു. സഹകരണമേഖലയിലെ ഈ മേന്മയാണ് വാണിജ്യബാങ്കുകളോട് മത്സരിക്കാൻ ശേഷിയുള്ള കേരളബാങ്ക് രൂപവത്‌കരിക്കാൻ പ്രചോദനമായത്. മഹാമാരിക്കാലമായിട്ടും 67,000 കോടിയോളം രൂപയുടെ നിക്ഷേപവും നാല്പത്തിരണ്ടായിരം കോടി രൂപയുടെ വായ്പയുമുള്ള വൻകിട ബാങ്കായി ഉയർന്നുനിൽക്കാൻ കേരളബാങ്കിന് സാധിച്ചു.‘ഒരുമിച്ചുനിന്ന് മികവാർന്ന പുനർനിർമാണം’ എന്ന അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ആഹ്വാനം സാക്ഷാത്കരിക്കാൻ കേരളത്തിലെ സഹകരണമേഖലയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തോടുള്ള സർഗാത്മകമായ പ്രതികരണമാണ് സഹകാരികളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വികസനകാര്യത്തിൽ അസാധ്യമെന്ന് തോന്നിച്ച പല കാര്യങ്ങളും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിലൂടെ ഇതാ സാധിച്ചിരിക്കുന്നുവെന്ന് തൊട്ടുകാണിച്ചവരാണ് ഇവിടത്തെ സഹകാരികൾ.

നിക്ഷേപം വാങ്ങുകയും കടംകൊടുക്കുകയും ചെയ്യുന്നതിലൊതുങ്ങുന്നതല്ല പുതിയകാലത്തെ സഹകരണപ്രസ്ഥാനം. മികച്ച ആശുപത്രികളും വ്യവസായവാണിജ്യസ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും നടത്താൻ സഹകരണമേഖലയ്ക്ക് സാധിക്കുന്നു. കോവിഡ് മഹാമാരി തകർത്തുകൊണ്ടിരിക്കുന്ന കാർഷികവ്യവസായ മേഖലകളിൽ പുതിയ ഉണർവുണ്ടാക്കാൻ, പുതിയ തൊഴിലവസരങ്ങളുണ്ടാക്കാൻ എന്ത് ചെയ്യാനാവുമെന്നതാണിപ്പോഴത്തെ വെല്ലുവിളി. ലോക്ഡൗൺ കാലത്ത് വിദേശത്തുനിന്ന് പതിനഞ്ചുലക്ഷം പേരാണ് തിരിച്ചുവന്നിട്ടുള്ളത്. അവരുടെ അധ്വാനശേഷി ക്രിയാത്മകമായി വിനിയോഗിക്കാനുള്ള പദ്ധതികൾ സഹകരണമേഖലയിൽ ഉണ്ടാവണം. കാർഷിക, വ്യവസായ, സേവനമേഖലകളിൽ സഹകരണപ്രസ്ഥാനത്തിന് മികച്ച സംരംഭങ്ങൾ തുടങ്ങാനാവും. കോവിഡിന്റെ ഒന്നാം തരംഗകാലത്ത് പലേടത്തും സഹകരണസ്ഥാപനങ്ങൾ കാർഷികമേഖലയിൽ ചില പ്രവർത്തനങ്ങൾ നടത്തിയത് പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയതാണ്. താത്‌കാലികമായ ഇടപെടലല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലാഭകരവുമായ സുസ്ഥിര സംരംഭങ്ങളാണാവശ്യം.

കെട്ടിക്കിടക്കുന്ന നിക്ഷേപം സഹകരണമേഖല നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. സഹകരണമേഖലയിൽനിന്ന് വികസന വായ്പയെടുക്കാൻ സാധിക്കുന്ന തരത്തിൽ വ്യവസ്ഥകൾ രൂപപ്പെടുത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഉത്‌പാദനപരമായ നൂതനസംരംഭങ്ങൾക്ക് സഹകരണമേഖലയിൽനിന്ന് വായ്പ വാങ്ങാനാകണം. എൻ.ആർ.ഐ. നിക്ഷേപമായി കേരളത്തിൽ ഓരോ വർഷവും ഒന്നരലക്ഷം കോടിയോളം രൂപ എത്തുന്നുണ്ട്. എന്നാൽ, കേരളബാങ്കിന് പോലും എൻ.ആർ.ഐ. നിക്ഷേപം സ്വീകരിക്കാൻ ഇപ്പോൾ വ്യവസ്ഥയില്ല. സംസ്ഥാനത്ത് വികസനപ്രവർത്തനത്തിന് ഉപയുക്തമാകേണ്ട വലിയ നിക്ഷേപം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. സഹകരണമേഖലയുടെ ആകത്തുക വികസനവും ക്ഷേമവുമാണ്, കേരളത്തിന്റെ വ്യത്യസ്തതയുടെ അടിസ്ഥാനങ്ങളിലൊന്നാണത്‌.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented