പശ്ചിമേഷ്യയിൽ മതിലുകൾ തകരട്ടെ


ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ വലിയൊരു ഉരുക്കുമതിലുണ്ടെന്നായിരുന്നു ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. എഴുപതു വർഷത്തിനിപ്പുറം ആ മതിൽ ഭാഗികമായെങ്കിലും ഇല്ലാതാവുന്നത് പശ്ചിമേഷ്യയിൽ കാറ്റും വെളിച്ചവും കടന്നുവരാൻ സഹായിക്കട്ടെ

editorial

അബ്രഹാം ഉടമ്പടി വിരിച്ചിട്ട സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുനീങ്ങുകയാണ് ഇസ്രയേലും യു.എ.ഇ.യും. ഏഴു പതിറ്റാണ്ടോളം കലഹിച്ചുനിന്ന പ്രബലശക്തികളൊന്നിക്കുന്നത് തീക്കളിയൊടുങ്ങാത്ത പശ്ചിമേഷ്യയിൽ പകരുന്ന പ്രതീക്ഷ ചെറുതല്ല. ഇസ്രയേൽ വിദേശകാര്യമന്ത്രി യായിർ ലാപിഡിന്റെ ദ്വിദിന യു.എ.ഇ. സന്ദർശനത്തിൽ ഇസ്രയേലിന്റെ നയതന്ത്രകാര്യാലയം അബുദാബിയിലും ഇസ്രയേൽ കോൺസുലേറ്റ് ദുബായിലും തുറന്നത് ശുഭസൂചകമാണ്.2020 ഓഗസ്റ്റിൽ യു.എസിന്റെ മധ്യസ്ഥതയിൽ യു. എ.ഇ.യുമായി ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്കുശേഷം അവിടെയെത്തുന്ന ആദ്യ ഇസ്രയേൽ മന്ത്രിയാണ് ലാപിഡ്. ഗാസയിൽ 11 ദിവസംനീണ്ട ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനും നെതന്യാഹു സർക്കാരിനെ പുറത്താക്കി നഫ്ത്താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനും ശേഷമുള്ള നിർണായക നയതന്ത്ര നടപടിയെന്ന നിലയിലും ലാപിഡിന്റെ യു.എ.ഇ. സന്ദർശനം ശ്രദ്ധേയമാകുന്നു.

യു.എ.ഇ.യ്‌ക്കൊപ്പം ബഹ്‌റൈനും ഇസ്രയേലുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ‘അയൽക്കാരുമായി ഇസ്രയേൽ സമാധാനമാണ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കാനും തുറന്നു സംസാരിക്കാനും മേഖലയിലെ എല്ലാ രാജ്യങ്ങളെയും ക്ഷണിക്കുന്നു’ എന്നായിരുന്നു അബുദാബിയിൽ നയതന്ത്രകാര്യാലയം തുറന്നശേഷമുള്ള ലാപിഡിന്റെ പ്രസ്താവന. സൗദിയുടെ പിന്തുണയില്ലാതെ യു.എ. ഇ.യ്ക്ക് ഇത്തരമൊരു നീക്കം നടത്താനാവില്ല എന്നത് ഉറപ്പാണ്‌. യു.എ.ഇ. യിലേക്കുള്ള യാത്രയ്ക്ക് സൗദിയുടെ വ്യോമപാതയാണ് ലാപിഡ് തിരഞ്ഞെടുത്തതെന്നതും ഇതോടു ചേർത്തുവായിക്കാം. ഹൂതി വിമതരെ സ്വാധീനിച്ച് റിയാദിൽ മിസൈലാക്രമണങ്ങൾ നടത്തുകയും യു.എ. ഇ.യുടെ അബു മുസയടക്കമുള്ള ദ്വീപുകൾക്കുമേൽ അവകാശമുന്നയിക്കുകയും ചെയ്യുന്ന ഇറാനെന്ന പൊതുശത്രുവിനെ തളയ്ക്കാൻ ഇസ്രയേലിനൊപ്പം ചേർന്നേ മതിയാകൂവെന്ന് സൗദിക്കും യു.എ. ഇ.യ്ക്കും വ്യക്തമായറിയാം. അബ്രഹാം ഉടമ്പടിയെ ആദ്യം സ്വാഗതംചെയ്ത ഒമാനും ഭാവിയിൽ യു.എ.ഇ. യുടെ പാത പിന്തുടരുമെന്നു വിലയിരുത്തപ്പെടുന്നു. സുഡാനും മൊറോക്കോയും ഇസ്രയേൽ ബന്ധത്തോട് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. മേഖലയിൽ സമാധാനം കൈവരുന്നത് അവിടെയുള്ള 70 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ സംബന്ധിച്ചും നിർണായകമാകും. ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുന്നതും ഇന്ത്യക്ക്‌ ഗുണംചെയ്യും.

അതേസമയം, ഇറാനുമായും തുർക്കിയുമായും തുടരുന്ന ഇസ്രയേലിന്റെ ഭിന്നതകളും പലസ്തീൻ പ്രശ്നവും പരിഹരിക്കപ്പെടാതെ പശ്ചിമേഷ്യയിൽ സമാധാനം പൂർണമായും പുലരുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ഒരുവശത്ത് ഗൾഫ് രാജ്യങ്ങളുമായടുക്കുമ്പോൾ മറുഭാഗത്ത് ഇറാനുമായുള്ള ഇസ്രയേലിന്റെ ബന്ധം നാൾക്കുനാൾ വഷളാകുകയാണ്. ഒമാൻ കടലിൽ തങ്ങളുടെ ആണവക്കപ്പൽ മുങ്ങിയതിനു പിന്നിൽ ഇസ്രയേലാണെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇബ്രാഹിം റയീസിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ പുതിയ സർക്കാർ യു.എസുമായുള്ള ആണവക്കരാർ ചർച്ചകൾ പുനരാരംഭിച്ചത് ഇസ്രയേലിനെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രയേലുമായി സന്ധിയില്ലെന്ന് കുവൈത്തും ഖത്തറും അൾജീരിയയും പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള നീക്കം നിർത്തിവെക്കണമെന്നല്ലാതെ പലസ്തീൻ പ്രശ്നത്തെക്കുറിച്ച് അബ്രഹാം ഉടമ്പടിയിൽ മറ്റ് പരാമർശങ്ങളില്ലാതിരുന്നത് വിമർശനമുയർത്തിയിരുന്നു. പലസ്തീൻ വിഷയം ലാപിഡിന്റെ യു.എ.ഇ. സന്ദർശനത്തിൽ ചർച്ചയാകില്ലെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നത്. ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ വലിയൊരു ഉരുക്കുമതിലുണ്ടെന്നായിരുന്നു ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. എഴുപതു വർഷത്തിനിപ്പുറം ആ മതിൽ ഭാഗികമായെങ്കിലും ഇല്ലാതാവുന്നത് പശ്ചിമേഷ്യയിൽ കാറ്റും വെളിച്ചവും കടന്നുവരാൻ സഹായിക്കട്ടെ.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented