സൗജന്യകുത്തിവെപ്പ് വിപുലമാക്കണം


ജൂലായിൽ മുപ്പതുകോടി പൗരന്മാർക്ക് കുത്തിവെപ്പ് നൽകാനാണ് സർക്കാരിന്റെ പദ്ധതി. എന്നാൽ, ഇവർക്കെല്ലാം മരുന്ന് സൗജന്യമായിരിക്കുമോയെന്ന കാര്യത്തിൽ കൃത്യമായ പ്രതികരണം അദ്ദേഹം നടത്തിയിട്ടുമില്ല. ഇതിൽ ഒരു വ്യക്തത സർക്കാർ

editorial

പുതിയവർഷം നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. അതിൽ പ്രധാനം കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വികാസങ്ങളാണ്. ഒന്നോ രണ്ടോ മരുന്നുകളുടെ ഉപയോഗത്തിനുള്ള അനുമതി അന്തിമഘട്ടത്തിലാണ്. വാക്സിൻ വിതരണത്തിന്റെ ഡ്രൈറണ്ണുകൾ പൂർത്തിയായിക്കഴിഞ്ഞു. വാക്സിൻ സൗജന്യമാണോയെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആദ്യഘട്ടത്തിൽ കുത്തിവെപ്പെടുക്കുന്ന മൂന്നുകോടി ആരോഗ്യപ്രവർത്തകർക്ക് മരുന്ന്‌ സൗജന്യമാണെന്ന പ്രഖ്യാപനം കേന്ദ്രആരോഗ്യമന്ത്രി ട്വിറ്ററിൽ നടത്തിക്കഴിഞ്ഞു. ജൂലായിൽ മുപ്പതുകോടി പൗരന്മാർക്ക് കുത്തിവെപ്പ് നൽകാനാണ് സർക്കാരിന്റെ പദ്ധതി. എന്നാൽ, ഇവർക്കെല്ലാം മരുന്ന് സൗജന്യമായിരിക്കുമോയെന്ന കാര്യത്തിൽ കൃത്യമായ പ്രതികരണം അദ്ദേഹം നടത്തിയിട്ടുമില്ല. ഇവർക്കുള്ള കുത്തിവെപ്പ്‌ പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയായ പി.എം. കെയർ ഫണ്ടിൽനിന്ന് മുടക്കുമെന്നനിലയിലാണ് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നത്. ഇത്തരം വാർത്തകളോടൊന്നും പ്രതികരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. എന്തായാലും ഇതിൽ ഒരു വ്യക്തത സർക്കാർ വരുത്തേണ്ടതുണ്ട്.

കാലങ്ങളായി പല പകർച്ചവ്യാധികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് പെതുമേഖലയിൽ ഏറ്റവും ഭംഗിയായി നടന്നുവരുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇതെല്ലാം സൗജന്യമായാണ്‌ നൽകിയിരുന്നത്‌ എന്നും പ്രത്യേകം ഓർക്കണം. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ നമുക്ക് കഴിയാത്തതെന്തെന്ന ചോദ്യം ഏറെ പ്രസക്തമാണ്. ലോകത്തുതന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളുള്ള നാടാണ് നമ്മുടേത്. അവരുടെ ക്രിയാത്മക സഹകരണത്തോടെ വിപണിവിലയുടെ മൂന്നിലൊന്നു മാത്രം മുടക്കി മരുന്നു സംഭരിക്കാൻ സർക്കാരിന് കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇതിനുപുറമേ ലോകാരോഗ്യസംഘടനയുടെ സൗജന്യപദ്ധതിയിൽ ഭേദപ്പെട്ട പങ്കും നമുക്ക് ലഭിക്കാം. ഇതെല്ലാംകൂടി കണക്കിലെടുക്കുമ്പോൾ പരമാവധി അരലക്ഷം കോടി രൂപയ്ക്ക് ആദ്യഘട്ടത്തിലുൾപ്പെടുന്ന മുപ്പതുകോടി ആളുകൾക്കും കുത്തിവെപ്പെടുക്കാനാകും. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന്റെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുക്കുമ്പോൾ ഇതത്ര വലിയ തുകയല്ലെന്നും പൊതുജനാരോഗ്യസംഘടനകൾ വിലയിരുത്തുന്നു. എന്നാൽ, രാജ്യത്തെല്ലാവർക്കും സൗജന്യ കുത്തിവെപ്പ് ആവശ്യമില്ലെന്നതാണ് സർക്കാരിന്റെ മനസ്സിലിരുപ്പ്. സൗജന്യപ്രഖ്യാപനം മുൻകൂട്ടി നടത്തിയാലുണ്ടാകാവുന്ന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുകയെന്നതാണ്‌ തീരുമാനം വൈകാനുള്ള കാരണമായി ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്‌. എന്നാൽ, ആധാർ, റേഷൻ കാർഡ് തുടങ്ങിയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് പിഴവില്ലാത്തവിധം ആസൂത്രണം ചെയ്താൽ അർഹിക്കുന്നവർക്ക് ചെലവില്ലാതെ മരുന്നെത്തിക്കാൻ കഴിയുമെന്നതാണ് വാസ്തവം.

മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന ഭീതി ഇല്ലാതാക്കുകയെന്നതാണ് കുത്തിവെപ്പ് യജ്ഞത്തിന്റെ വിജയത്തിന് അനിവാര്യം. ഇക്കാര്യത്തിലുള്ള ശാസ്ത്രീയത ബോധ്യപ്പെടുത്തുന്ന ബോധവത്കരണ പരിപാടികളാണ് ആവശ്യം. ഏറെക്കാലംകൊണ്ട് പൂർത്തിയാക്കേണ്ട പരീക്ഷണങ്ങൾ വെട്ടിച്ചുരുക്കി വേഗം കണ്ടുപിടിച്ച മരുന്നിന്റെ പരിമിതികൾ ആർക്കും പറഞ്ഞാൽ മനസ്സിലാകുന്നതേയുള്ളൂ. മഹാമാരിയെ നേരിടേണ്ട സാഹചര്യത്തിൽ ചെറിയതോതിലുള്ള ശാരീരിക പ്രശ്‌നങ്ങൾ ചിലർക്ക് സ്വാഭാവികമാണെന്ന് ആർക്കാണ് ബോധ്യപ്പെടാത്തത്. എന്നാൽ, ഇതിനെല്ലാം സർക്കാരിന്റെ സുതാര്യമായ രീതി അനിവാര്യമാണ്. കോവിഡിനെ തോൽപ്പിക്കാൻ തീരെ പരിമിതമായ മാർഗങ്ങളേ നമുക്കുമുന്നിലുള്ളൂ. അവ സ്വീകരിക്കാതെ നിവൃത്തിയില്ല. വസ്തുതകൾ, അത് എത്ര സ്വീകാര്യമല്ലെങ്കിൽപ്പോലും പൗരന്മാരോട് തുറന്നുപറയാനുള്ള ആർജവമാണ് ഭരണകർത്താക്കൾക്കുണ്ടാകേണ്ടത്. കോവിഡിന്റെ ഭീഷണി തുറന്നുപറയുകയും അതിനുള്ള സൗജന്യചികിത്സ പ്രഖ്യാപിക്കുകയുംചെയ്ത കേരളം ഒരു പടികൂടിക്കടന്ന് എല്ലാവർക്കും സൗജന്യവാക്സിൻ എന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. ഒരു ജനാധിപത്യഭരണത്തിന്റെ ഉത്തമമാതൃക, അത് ചിലർക്കെങ്കിലും ഒരു പാഠമായാൽ വലിയ നന്മയാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented