ആരെയും അമ്പരിപ്പിക്കുന്ന ആള്‍മാറാട്ടം. ഒരാള്‍ക്കും സംശയത്തിനിടനല്‍കാതെ പിടിച്ചുനിന്നത് 15 വര്‍ഷം. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോണ്‍കോളോടെ തരുണ്‍ ജിന്‍രാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം 2018 ഒക്ടോബര്‍ 25-ന് പിടിയിലായി. 2003-ലെ പ്രണയദിനത്തില്‍ അഹമ്മദാബാദിനെ ഞെട്ടിച്ച മലയാളി യുവതിയുടെ കൊലപാതകത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.

 സ്‌ക്രിപ്റ്റ്- അഫീഫ് മുസ്തഫ, അവതരണം- അനില്‍ മുകുന്നേരി. എഡിറ്റ് ദിലീപ് ടി.ജി