കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേരിട്ട് ആഹ്വാനം ചെയ്യാതെ തന്നെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ശക്തമായി മുന്നോട്ടുവന്നിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായും രണ്ടു  പ്രശ്നങ്ങളാണ് ഉളളത്. ഒന്ന്, സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമോ? മുന്‍കാലങ്ങളില്‍ സ്ഥലം ഏറ്റെടുത്ത സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും താമസിക്കുന്ന വീടുകള്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ തെരുവാധാരമായ നിരവധി സംഭവങ്ങള്‍ ഉണ്ട്. അതുകൊണ്ട് അവര്‍ ഒരു സ്വപ്നം പോലെ പടുത്തുയര്‍ത്തിയ വീടുകള്‍ പൊളിച്ചുകളഞ്ഞാല്‍ എവിടെ സ്ഥലം കിട്ടും, എങ്ങോട്ടും പോകും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും അവര്‍ക്കില്ല എന്നുമാത്രമല്ല, അവരുടെ ജീവിതത്തിന്റെ അര്‍ഥം തന്നെ നഷ്ടമാവുകയാണോ എന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭയക്കുന്നു. സി.പി ജോണിന്റെ കോളം പ്രതിഭാഷണം | അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി