ബസ് ചാര്‍ജ് വര്‍ധനവും വിദ്യാര്‍ഥികളുടെ കണ്‍സെഷനും ഡീസല്‍ വിലയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി തീര്‍ന്നിരിക്കുകയാണ്. ഡീസല്‍ വില ഉയരുമ്പോഴെല്ലാം ബസ് ചാര്‍ജ് ഉയര്‍ന്നേ പറ്റൂ എന്ന മട്ടിലാണ് നാം സംസാരിക്കുക. ബസ് ചാര്‍ജ് ഉയരുന്ന നിരക്കിന് കണക്കായി വിദ്യാര്‍ഥികളുടെ ചാര്‍ജ് ഉയരാത്തത് തങ്ങളുടെ നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിക്കുമെന്ന് സ്വകാര്യബസ് ഉടമസ്ഥര്‍ ശക്തിയായി വാദിക്കുമ്പോള്‍ അത് ഒരു വിദ്യാര്‍ഥി പ്രശ്നമായി കൂടി മാറുകയാണ്.
വാസ്തവത്തില്‍ എന്തായിരിക്കണം നമ്മുടെ പൊതുഗതാഗതനയം? പലപ്പോഴും സ്വകാര്യ ബസുകളെ അങ്ങനെ അല്ല വിളിക്കേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റേഴ്സ് ആണവര്. പൊതുഗതാഗതം കെ.എസ്.ആര്.ടി.സിയിലൂടെ സര്‍ക്കാരും നടത്തുന്നുണ്ട്. ഇവിടെയാണ് ബസ് ചാര്‍ജ് എന്നതില്‍നിന്നു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേഷനെന്ന നയപരമായ പബ്ലിക് പോളിസി വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടത്.
Content Highlights: Prathibhashanam podcast on increased bus charges
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..