ലോകത്തെ നാശങ്ങളില്‍ നിന്ന് രക്ഷിച്ചെടുത്ത, നല്ല നാളെകള്‍ നമുക്കായി സൃഷ്ടിച്ച ചില മനുഷ്യരെ പരിചയപ്പെടുത്തുന്നു- TheirStory യിലൂടെ | മാതൃഭൂമി സബ് എഡിറ്റര്‍ സി.എ ജേക്കബിന്റെ കോളം പോഡ്കാസ്റ്റ് രൂപത്തില്‍ |
യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായ ഏക യുദ്ധക്കപ്പലാണ് ഐഎന്‍എസ് ഖുക്രി. 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തായിരുന്നു അത്. ആ യുദ്ധകാലത്താണ് അന്തര്‍വാഹിനികള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ഖുക്രി പാക് അന്തര്വാഹനിയില്നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങുന്നത്. യുദ്ധത്തില്‍ ഇന്ത്യ തിളക്കമാര്‍ന്ന വിജയം കൈവരിച്ചെങ്കിലും ഐഎന്‍എസ് ഖുക്രിയും അതിലെ ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുള്ളയെയും 176 നാവികരെയും ഇന്ത്യയ്ക്ക് യുദ്ധത്തില്‍ നഷ്ടമായി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മുള്ള വീരമൃത്യു വരിക്കും വരെ നടത്തിയ രക്ഷാപ്രവര്‍ത്തനം ചരിത്രമുള്ള കാലത്തോളം ഓര്‍മ്മയില്‍ നിലനില്ക്കും. THEIR STORY ചര്‍ച്ച ചെയ്യുന്നത് ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ധീരനായ ആ ക്യാപ്റ്റനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സ്വയം സമര്‍പ്പണത്തെ കുറിച്ചും | അവതരണം: ഗോപിക ഗിരീഷ്. എഡിറ്റ്: ദിലീപ് ടി.ജി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..