മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ഗോളാന്തര കേരളം' സിനിമയ്ക്കു അകത്തും പുറത്തുമുള്ള കേരളീയ ജീവിതത്തിന്റെ മായകാഴ്ചകളെക്കുറിച്ച് ശ്രീനിവാസന്, സത്യന് അന്തിക്കാട്, ബെന്നി.പി.നായരമ്പലം എന്നിവര്‍.
മലയാളിയെയും അവരുടെ ജീവിതത്തെയും ശ്രീനിവാസനോളം, സത്യന് അന്തിക്കാടിനോളം നിരീക്ഷിച്ചവര്‍ വിരളമായിരിക്കും. അരനൂറ്റാണ്ടായി അതിസൂക്ഷ്മമായി ഇവര്‍ മലയാളിക്കുമുന്നില്‍ കണ്ണാടി പിടിക്കുന്നു. ഇവര്‍ പിടിച്ച കണ്ണാടിയില്‍ നാം നമ്മളെത്തന്നെ കണ്ടു. അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാംദിനം ശ്രീനിവാസനും സത്യന് അന്തിക്കാടും ഒന്നിച്ചെത്തുന്നത് സിനിമയ്ക്കകത്തും പുറത്തുമുള്ള കേരളത്തെക്കുറിച്ച് സംസാരിക്കാനാണ്. 'ഗോളാന്തര കേരളം' എന്ന ഈ സംവാദം മോഡറേറ്റ് ചെയ്യുന്നത് തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലമാണ്.