പിന്നീട് കുറേ ദിവസത്തേക്ക് ഞാന്‍ മാഷിനെ വിളിച്ചില്ല. മാഷ് ഗിറ്റാറിസ്റ്റായ ഇളങ്കോ ചേട്ടനോടൊക്കെ അവന്‍ ചെയ്തത് ശരിയായില്ല അവന്‍ ഇനി ഇവിടെ വരണ്ട എന്നൊക്കെ പറഞ്ഞു. എന്റെ മനസ്സിലാണെങ്കില്‍ വല്ലാത്ത സങ്കടം, അത് ഒരു അഗ്നി പര്‍വ്വതം പോലെ ഒക്കെ എനിക്ക് തോന്നി തുടങ്ങി. അധ്യാപക ദിനത്തില്‍ ഗുരുവായ ദേവരാജന്‍ മാസ്റ്ററെ അനുസ്മരിച്ച് എം. ജയചന്ദ്രന്‍ |  അഭിമുഖം തയ്യാറാക്കിയത് രാജി പുതുക്കുടി .