2012 ലാണ് ട്രാന്‍സ് വുമണായ തൃപ്തി തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ബുദ്ധിമുട്ടുകള്‍ തൃപ്തിയെ വിട്ട് പോയിട്ടില്ല. തങ്ങളുടെ സ്വപ്നമാണ് ശസത്രക്രിയയും അതിന് ശേഷമുള്ള ജീവിതവുമെന്ന് കൂടി പറയുകയാണ് തൃപ്തി. ഇപ്പോഴും ഗുരുതരമായ പല പ്രശ്‌നങ്ങളും തന്നെ അലട്ടുന്നുണ്ടെന്ന് അവര്‍ പറയുന്നു.  പലപ്പോഴും മൂത്രം പോകാതെ അടയുന്ന മൂത്രനാളിയില്‍ ഗ്രാമ്പുകൊണ്ട് കുത്തിയാണ് മൂത്രമൊഴിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. തൃപ്തി മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖം കേള്‍ക്കാം.

 

Content Highlight: Interview With TransWomen Tripthi