2020-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാനഭംഗ കേസുകളില്‍ 96 ശതമാനവും വീട്ടിലുള്ളവരൊ ബന്ധുക്കളൊ സുഹൃത്തുക്കളൊ സ്ത്രീകളുമായി അടുത്തു ബന്ധമുള്ളവരൊ ആണ് പ്രതികള്‍.  വെറും നാല് ശതമാനം മാത്രമാണ് അപരിചിതരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍  അംഗം ഷാഹിദ കമാല്‍ സംസാരിക്കുന്നു. കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന തകര്‍ച്ചയാണ് സ്‌നേഹം തേടിപ്പോകാനും ചതിക്കുഴികളില്‍ പെടാനും കാരണമാകുന്നതെന്നും ഷാഹിദ കമാല്‍ പറയുന്നു. ഇത്തരത്തില്‍ കാമുകനൊപ്പം പോയ സ്ത്രീ വനിതാ കമ്മീഷനലില്‍ പരാതിയുമായെത്തിയ  അനുഭവവും ഷാഹിദ പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് ശങ്കര്‍ സി.ജി. എഡിറ്റ് ദിലീപ് ടി.ജി