കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ വൈറലായത്. തൃശ്ശൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോബി ചുവന്നമണ്ണ് പകര്‍ത്തിയ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉടന്‍ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വൈകാതെ രുക്മിണിയമ്മയെ തേടി സാക്ഷാല്‍ മോഹന്‍ ലാലിന്റെ വിളിയുമെത്തി. കോവിഡ് മഹാമാരി ഒതുങ്ങിയാലുടന്‍ നേരിട്ട് കാണാമെന്ന ഉറപ്പും താരം നല്‍കി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ നിമിഷത്തേക്കുറിച്ചും കഴിഞ്ഞകാലത്തേക്കുറിച്ചും ആരോരുമില്ലാതെ തനിയേ കഴിയുന്നതിനേക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുകയാണ് രുക്മിണിയമ്മ.| തയ്യാറാക്കിയത് വീണ ചിറയ്ക്കല്‍. | എഡിറ്റ് ദിലീപ് ടി.ജി