മലയാളികള്‍ക്ക് റീമിക്‌സിനെ സ്വീകാര്യനാക്കിയ ആള്‍, തൊട്ടതെല്ലാം പൊന്നാണ് അശ്വിന്‍ ഭാസ്‌കര്‍ എന്ന ഓഡിയോ എഞ്ചിനീയറുടെ പക്കല്‍. പെര്‍ഫെക്റ്റ് ഒ.കെയും തൈര് മുളക് കൊണ്ടാട്ടവുമൊക്കെ പ്രായഭേദമന്യേ പാടിനടക്കുന്നവരുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് മടുത്ത് അധ്യാപകരോട് പരാതി പറഞ്ഞ വിദ്യാര്‍ഥി വരെ അശ്വിന്റെ റീമിക്‌സില്‍ തിളങ്ങി. ടിക് ടോക് താരങ്ങളായ പാലാ സജിയും ദാസേട്ടന്‍ കോഴിക്കോടുമൊക്കെ അശ്വിനിലൂടെ സം?ഗീത രൂപത്തില്‍ വൈറലായി. എന്നാല്‍ തിരിച്ചറിയപ്പെടുകയും പ്രശസ്തി നേടുകയുമൊക്കെ ചെയ്യുന്നതിന് മുമ്പ് വിമര്‍ശനങ്ങള്‍ മാത്രം നിറഞ്ഞ മറ്റൊരു കാലവും തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് അശ്വിന്‍ പറയുന്നു. 

പാട്ടു പാടരുത് എന്നുപോലും കളിയാക്കി പറഞ്ഞവരുണ്ട്. അന്നത്തെ അശ്വിനില്‍ നിന്ന് ഇന്നത്തെ അശ്വിനിലേക്കുള്ള മാറ്റത്തിന്റെ എല്ലാ ക്രെഡിറ്റും ജനങ്ങള്‍ക്കുള്ളതാണെന്ന് അശ്വിന്‍ പറയുന്നു. സംഗീതത്തോടുള്ള പ്രണയത്തെക്കുറിച്ചും പുതിയ സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ അശ്വിന്‍ മാതൃഭൂമി ഡോട്ട്‌കോം പ്രതിനിധി വീണയുമായി പങ്കുവയ്ക്കുന്നു | 

 അഭിമുഖം : വീണ ചിറക്കല്‍