ദിവ്യ എം. നായര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മലയാളികള്‍ക്ക് പെട്ടെന്നു മനസിലാവില്ല. പക്ഷേ, കരിക്കിലെ ചേച്ചി എന്നു പറഞ്ഞാല്‍ ഒരു മുഖം പതിയെ തെളിഞ്ഞുവരും. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ കൗണ്‍സിലര്‍ റീത്തയായി നിറഞ്ഞാടുകയാണ് ദിവ്യ. ഒരു തുള്ളി പോലും ഇരിപ്പില്ലേയെന്ന് ഭീമനോട് ചോദിക്കുന്ന, തല്ലുകൊള്ളിത്തരം കണ്ടുപിടിച്ച കൊസ്തേപ്പിന്റെ നെഞ്ചു നോക്കി ചവിട്ടുന്ന തന്റേടിയാണ് റീത്ത. റീത്തയിലേക്കുള്ള വഴിയിലേക്ക് എത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് മനസു തുറക്കുകയാണ് ദിവ്യ. അഭിമുഖം തയ്യാറാക്കിയത്: അഞ്ജയ് ദാസ്.എന്‍.ടി., എഡിറ്റ്: ദിലീപ് ടി.ജി.