'സാരസ്വതം'-കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ ആരംഭിക്കുകയാണ്. പതിനൊന്നാം വയസ്സുമുതല്‍ നൃത്തത്തിന്റെ അടവുകള്‍ ചവുട്ടിത്തുടങ്ങിയ കാലുകള്‍ ചവുട്ടിക്കയറിയ നേട്ടങ്ങളുടെ പടവുകള്‍. പത്മാസുബ്രഹ്മണ്യം എന്ന നൃത്തവിസ്മയത്തിന്റെ ശിഷ്യത്വം, വെമ്പട്ടിചിന്നസത്യം എന്ന കുച്ചുപ്പുടി ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകള്‍, മോഹിനിയാട്ടത്തിലെ വേറിട്ട പരീക്ഷണങ്ങള്‍, കഥയുടെ ഐതിഹാസികനായ എം.ടി വാസുദേവന്‍നായരുടെ പത്‌നീപദം...വിശേഷണങ്ങള്‍ ഏറെയാണ് സരസ്വതി ടീച്ചര്‍ക്ക്. തഞ്ചാവൂര്‍ തായ്വേരില്‍ നിന്നു തുടങ്ങി കോഴിക്കോടിന്റെ മണ്ണില്‍വേരുറച്ച ജീവിതമത്രയും വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്:  ഷബിത. എഡിറ്റര്‍ ദിലീപ് ടി.ജി