നൃത്തത്തോട് വലിയ മമതയൊന്നുമില്ലാതിരുന്ന എന്നെ കുഞ്ഞുനാളില്‍ വളരെയധികം പറഞ്ഞു പ്രലോഭിപ്പിച്ച് മദ്രാസിലേക്ക് കൊണ്ടുപോയത് ആ അന്നം എക്കാലവും ഉള്ളംകയ്യിലുണ്ടായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയായിരിക്കാം. ഒന്നരക്കാലും വലിച്ചുവെച്ചു നടക്കുന്ന അച്ഛനോടൊപ്പം പെട്ടിയും തൂക്കി നൃത്തം പഠിക്കാന്‍ പുറപ്പെടുമ്പോള്‍ കാല് മണ്ണിലമര്‍ത്തിവെക്കാന്‍ പോലും ബുദ്ധിയുറക്കാത്ത, വീട്ടുകാരുടെയും സഹോദരങ്ങളുടെയും 'വെറും സച്ചു'വായിരുന്നു. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' രണ്ടാം അധ്യായം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.ജി