കലാമണ്ഡലത്തില്‍ രണ്ട് സരസ്വതിമാരുണ്ടായിരുന്നു. എന്നെക്കൂടാതെയുള്ള സരസ്വതി പെരുമ്പാവൂരില്‍ നിന്നാണ്. എന്റെ ജൂനിയറാണ് അവള്‍. അധ്യാപകര്‍ പേര് വിളിക്കുമ്പോള്‍ മാറിപ്പോകാതിരിക്കാനായി എന്നെ കോഴിക്കോട് സരസ്വതി എന്നായിരുന്നു വിളിച്ചിരുന്നത്. പെരുമ്പാവൂരില്‍ നിന്നും വന്ന സരസ്വതി പെരുമ്പാവൂര്‍ സരസ്വതിയുമായി. ഒന്നു രണ്ട് സിനിമകളിലൊക്കെ അവളെ കണ്ടു. പിന്നെ കണ്ടിട്ടില്ല. കോഴിക്കോട് സരസ്വതി എന്ന പേര് ദീര്‍ഘകാലം എന്നെ മുന്നോട്ടുനയിച്ച മേല്‍വിലാസം തന്നെയാണ്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം


തയ്യാറാക്കി അവതരിപ്പിച്ചത് ഷബിത | എഡിറ്റ് ദിലീപ് ടി.ജി