ഭരതനാട്യത്തില്‍ ശാന്തി നേടിയ ഒന്നാം സ്ഥാനം കോഴിക്കോട് സരസ്വതിയുടെ തിരക്കുകള്‍ക്കാണ് വഴിതിരിച്ചത്. വീട്ടില്‍ വന്ന് പഠിക്കാനും വീടുകളില്‍ പോയി പഠിപ്പിക്കാനും നിരവധി ആളുകള്‍ വന്നുതുടങ്ങി. നൃത്താധ്യാപനത്തോടൊപ്പം തന്നെ എന്റെ പഠനവും നടക്കുന്നുണ്ട്. മദ്രാസിലേക്ക് പോകാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ എല്ലാം മാറ്റിവച്ച് ഞാന്‍ യാത്രയ്ക്ക് തയ്യാറെടുത്തു. കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും വേറെ എവിടെയായാലും യാത്രയോ മറ്റു യാതനകളോ ഒന്നും തന്നെ എനിക്കൊരു പ്രശ്‌നമേ അല്ലാതായി മാറി. നൃത്തമാണ് വലുത്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.ജി