നിയമം ആദിത്യനോട് ചെയ്തത് അവന് ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല. ജപ്തിക്കാര് വന്ന് പടിയിറക്കി വിടുമ്പോഴും അവന് ഇടതു കൈയ്യാല്‍ അവന്റെ സ്നേഹം കൊണ്ട് ആ കുഞ്ഞിക്കിളിയേയും ഉള്ളംകൈയ്യില്‍ ജപ്തി ചെയ്തിരുന്നു. കുന്ദംകുളം- തൃശ്ശൂര്‍ റോഡരികില്‍ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ചാവക്കാട് കോടതിയുടെ ഉത്തരവ് നടപ്പാക്കുമ്പോഴാണ് കാഴ്ചക്കാരുടെ കണ്ണുകള്‍ക്കും ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കും ആദിത്യന്റെ വിലാപം നൊമ്പരമായത്. ചിത്രങ്ങള്‍. ജെ.ഫിലിപ്പ്