ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ഞായറാഴ്ച 15 വര്‍ഷം തികയുന്നു. 2001 സപ്തംബര്‍ 11-നാണ് ന്യൂയോർക്കിലെ വേള്‍ഡ് ട്രേഡ് സെന്റിലേക്ക് അല്‍ ഖ്വയ്ദ ഭീകരര്‍ വിമാനമിടിച്ചു കയറ്റിയത്. വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഓർമച്ചിത്രങ്ങൾ.
2001 സെപ്റ്റംബര്‍ 11. തീവ്രവാദത്തിന്റെ തീവ്രത അമേരിക്കയും ലോകവും അറിഞ്ഞ ദിനം. അമേരിക്കയുടെ അഭിമാനസ്തംഭമായി തലയുര്‍ത്തി നിന്ന ന്യൂയോർക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ അല്‍ഖ്വെയ്ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കി
ലോകചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണവും ആക്രമണവും അമേരിക്കയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുമായിരുന്നു അത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്കൊപ്പം തകര്‍ന്നുവീണത് കരുത്തരെന്ന് കരുതിയിരുന്ന അമേരിക്കയുടെ അഭിമാനം കൂടിയാണ്.
ആക്രമണത്തില്‍ 2,750 പേര്‍ കൊല്ലപ്പെട്ടു. 75,000 പേര്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല
മൂവായിരത്തോളം ജീവനുകള്‍ കവര്‍ന്ന ആക്രമണത്തില്‍ നിന്ന് മുക്തിനേടാന്‍ അമേരിക്ക സമയമെടുത്തു. തങ്ങളുടെ പ്രധാന ശത്രു തീവ്രവാദമാണെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഇതിനിടയില്‍ അഫ്ഗാനില്‍ അമേരിക്ക നടത്തിയ അധിനിവേശവും തുടര്‍ന്നുണ്ടായ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗമായി തീര്‍ന്നു.
അഫ്ഗാന്‍ തകര്‍ന്നടിഞ്ഞുവെങ്കിലും തീവ്രവാദത്തെ തുടച്ചുമാറ്റുക അസാധ്യമായിരുന്നു. ഇന്ന് ലോകമെമ്പാടും പ്രധാന ഭീഷണിയായ ഐ.എസിന്റെ വളര്‍ച്ചയിലേക്കാണ് അത് നയിച്ചത്.