1839 ഓഗസ്ത് 19ന് ഫ്രഞ്ച് സര്‍ക്കാര്‍ ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക ഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കുന്നത്.
ജീവിതത്തിന്റെ അമൂല്യ നിമിഷങ്ങള്‍ ഒപ്പിയെടുക്കാനും സൂക്ഷിക്കാനും ഇടയ്ക്കിടെ വീണ്ടുമെടുത്തു കാണാനും ഫോട്ടോയോളം നമുക്കിഷ്ടമുള്ളത് മറ്റൊന്നുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്നും അതിന്റെ പുതുമയോടെ കണ്ടാസ്വദിക്കാന്‍ കഴിയും.
ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന സംഭവവികാസങ്ങളുടെ അതിതീവ്രമായ കാഴ്ചകള്‍ നമുക്ക് കിട്ടിയത് ഫോട്ടോകളിലൂടെയാണ്. ഭൂമിയുടെ അഴകിന്റെ ചിത്രങ്ങളോടൊപ്പം മനുഷ്യമനസിനെ പിടിച്ചുലയ്ക്കുന്ന ദുരന്ത ചിത്രങ്ങളും നമുക്ക് കിട്ടിയത് ഫോട്ടോകളിലൂടെയാണ്. നേരിട്ടു കാണാന്‍ കഴിയാത്ത കാഴ്ചകള്‍ നമുക്കു വേണ്ടി പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നമുക്ക് നന്ദി പറയാം.
വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്ത് ലോകശ്രദ്ധ നേടിയ ചില ചിത്രങ്ങളാണ് ഈ ഫോട്ടോഗ്രഫിദിനത്തിലെ ഫോട്ടോസ്‌റ്റോറി.
ഗ്രീസിലെത്തിയ അഭയാര്‍ഥികളിലെ ചെറിയ കുട്ടിക്ക് ലൈഫ് ജാക്കറ്റ് അഴിക്കാന്‍ സഹായിക്കുന്ന സേനാംഗം. 2016-ലെ സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ചിത്രം.
മംഗോളിയയുടെ ഉള്‍നാടുകളിലൊന്നില്‍ മൈനസ് 20 ഡിഗ്രിയിലും തണുപ്പ് വക വെയ്ക്കാതെ കുതിരകളെ തെളിക്കുന്ന ആള്‍. ഫോട്ടോഗ്രാഫര്‍ അന്തോണി ലോ പകര്‍ത്തിയ ചിത്രം.
ആഗസ്ത് 17-ന് സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഒമ്‌റാനെ ആംബുലന്‍സില്‍ ഇരുത്തിയപ്പോള്‍.
ഇന്ത്യയിലെ ഹിമാചല്‍ പ്രദേശില്‍ തണുപ്പകറ്റാന്‍ മരത്തടിയും പേറി വീട്ടിലേക്ക് നടക്കുന്ന ഒരു സ്ത്രീ.
നിരവധി പുരാതനവും നവീനവുമായ കെട്ടിടങ്ങള്‍ നിറഞ്ഞ മലേഷ്യയിലെ ജോര്‍ജ് ടൗണില്‍ പേമാരിക്കിടയില്‍ മിന്നല്‍പ്പിണറുണ്ടായപ്പോള്‍.
ഇന്ത്യയിലെ വാരണാസിയില്‍ നിന്ന് നാഷണല്‍ ജിയോഗ്രഫിക്ക് മാഗസിനു വേണ്ടി യാസ്മിന്‍ മണ്ട് പകര്‍ത്തിയ ചിത്രം.