കെഎംഎംഎല്‍ കമ്പനിയില്‍ നിന്നും ഒഴുക്കിവിടുന്ന ആസിഡും രാസമാലിന്യങ്ങളും കലര്‍ന്നവെള്ളം ചവറ നിവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലെ തെങ്ങുകളുള്പ്പെടെ ഉണങ്ങി പോകുന്നു. നാട്ടില്‍ ചര്‍മ്മ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. കിണറുകള്‍ പോലും ഉപയോഗിക്കാന്‍ കഴിയാതായതോടെ കുടിവെള്ളം പോലും കിട്ടാതെ വലയുകയാണ് ജനങ്ങള്‍. കുട്ടികള്‍ക്ക് വീടിനു പുറത്തിറങ്ങി കളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വ്യവസായം വേണ്ടെന്നോ കമ്പനി പൂട്ടണമെന്നോ ഇവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നില്ല. മറിച്ച് ദുരിതമയമായ ജീവിതാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന അപേക്ഷ മാത്രമേ ഇവിടുത്തെ ജനങ്ങള്ക്കുള്ളു. ചിത്രങ്ങള്‍: സി.ആര് ഗിരീഷ്കുമാര്‍
രാസമാലിന്യങ്ങള്‍ കലര്‍ന്ന പുഴയിലെ വെള്ളം. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടന്ന കശുമാവിന്റെ ഇലയ്ക്കും ആ നിറമായത് കാണാം