ടോംസിന്റെ വരകള്‍ക്കൊപ്പം

'എന്റെ കഥാപാത്രങ്ങളെ കുറിച്ച് പലരും പറയുമ്പോഴാണ് വരജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞ് നോക്കുന്നത്. എത്രയെത്ര പതിറ്റാണ്ടുകള്‍ എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര കഥാപാത്രങ്ങള്‍ ഞാന്‍ തന്നെ വിസ്മയിക്കും.' മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാവ് ടോംസ് തന്റെ വരജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്. 

ബി.മുരളീകൃഷ്ണന്‍ പകര്‍ത്തിയ ടോംസിന്റെ ചിത്രങ്ങളിലൂടെ...

 

CARTOON-MAKING--FULL.jpg

ചിരിവരകളിലെ ബോബനും മോളിയും..ടോംസിന്റെ വിരല്‍ തുമ്പില്‍ നിന്ന് ബോബനും മോളിയും വെള്ളക്കടലാസിലേക്ക്..ഒപ്പം അവരുടെ നായക്കുട്ടിയും..

 

tomes6.jpg

ടോംസ് എന്ന കൈയ്യൊപ്പോടെ ചിത്രം പൂര്‍ണതയിലേക്ക്...

 

tomes8.jpg

പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ഭാര്യയും..ബോബനും മോളിയും വായനക്കാരും ചേട്ടനും ചേട്ടത്തിയും എന്ന് വിളിച്ചുപരിചയിച്ചവര്‍. ചട്ടയും മുണ്ടും കലിയിളകിയുള്ള നില്‍പ്പും ചേട്ടത്തിയുടെ പ്രത്യേകതകളായിരുന്നു.  ഭര്‍ത്താവിനെ കുറിച്ച് വലിയ മതിപ്പൊന്നുമില്ലാത്ത ചേട്ടത്തിയുടെ പ്രധാന വിനോദം ചേട്ടനുമായുള്ള കലഹമാണ്.

 

tomes5.jpg
tomes-boban&molly6.jpg

ഇവരാണ് ആ കുസൃതിക്കുരുന്നുകള്‍..രണ്ടുപിള്ളേര്‍ ചേര്‍ന്ന് മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷം ഏറെയായി..കുട്ടിക്കുറുമ്പുകളിലൂടെ ചിരിപ്പിച്ച് നമ്മളെയും ബാല്യത്തിലേക്ക് നയിക്കുന്ന ബോബനും മോളിയും നമുക്ക് ഇന്നും കുട്ടികളാണ്. പക്ഷേ യഥാര്‍ത്ഥ ബോബനും മോളിയും വളര്‍ന്നുവലുതായി..

 

tomes-boban&molly4.jpg

ടോംസിനൊപ്പം യഥാര്‍ത്ഥ ബോബനും മോളിയും കാര്‍ട്ടൂണുമായി..

 

2.jpg

പഴയകാലങ്ങള്‍ ഓര്‍ത്തെടുത്ത് ടോംസും ബോബനും മോളിയും

 

tomes3.jpg

മലയാളികളെ ചിരിപ്പിച്ച ഫലിതസമ്രാട്ടിന്റെ മുഖത്ത് അപൂര്‍വമായി മാത്രമേ ചിരി വിടരാറുള്ളൂ. തമാശപറയുമ്പോള്‍ ചെറുതായൊന്ന് ചിരിച്ചാലായി പരിചയക്കാരുടെ ഓര്‍മകളിലെ ടോംസ് അങ്ങനെയാണ്. പക്ഷേ കാമറക്ക് മുന്നില്‍ ചിത്രത്തിന് വേണ്ടി പോസ് ചെയ്തപ്പോള്‍ ആ മുഖത്ത് ഒരു മന്ദസ്മിതം വിരിഞ്ഞു.

 

tomes10.jpg

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനും മോളിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാവ് കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ പണിപ്പുരക്കിടയില്‍..

 

tomes11.jpg

ബോബനും മോളിയും വരകളില്‍ നിറയുമ്പോള്‍..

 

tomes12.jpg
tomes13.jpg

നീട്ടിയും കുറുകിയും.. പിറവിയില്‍ കഥാപാത്രങ്ങള്‍

 

tomes-boban&molly.jpg

മോളീ നീ നില്‍ക്കുന്നത് കണ്ടില്ലേ..ബോബനും മോളിയും ടോംസിനൊപ്പം

 

tomes-boban&molly7.jpg

ടോംസിന്റെ സ്വന്തം ബോബനും മോളിയും..

 

tomes-wife-boban&molly5.jpg

ഭാര്യ ത്രേസ്യക്കുട്ടിക്കും ബോബനും മോളിക്കുമൊപ്പം ടോംസ്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.