മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യജ്ഞത്തിനൊടുവില്‍ ഇന്ത്യയുടെ സ്വപ്നം സഫലമായി.
33 വര്‍ഷത്തെ നിര്‍മാണ, പരീക്ഷണ കടമ്പകള്‍ കടന്ന് തേജസ് ഇന്ത്യയുടെ ഭാഗമായി. 30 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പ്രതിരോധമേഖലയിലെ ഏറ്റവും ചെലവു കൂടിയ പദ്ധതികളിലൊന്നാണിത്.
അറുപത്തഞ്ചു ശതമാനത്തോളം തദ്ദേശീയമായി നിര്‍മിച്ച് സ്വന്തം ചിറകിലേറിയാണ് ശബ്ദത്തേക്കാള്‍ വേഗതയേറിയ തേജസ് എന്ന പോര്‍വിമാനത്തിന്റെ വരവ്. ബെംഗളൂരുവിൽ നടന്ന തേജസിന്റെ പ്രകടന പറക്കലിൽ നിന്ന്. ചിത്രങ്ങൾ: ശരത് പിള്ള
നം.45 തേജസ് സ്ക്വാഡ്രോണ്‍ സി. ഒ. ഗ്രൂപ്പ് ക്യാപ്റ്റന്‍ എം. രംഗാചാരി റണ്‍വേയില്‍ പാര്‍ക്കു ചെയ്ത വിമാനത്തിനടുത്തേക്ക് നടക്കുന്നു.
ബെംഗളൂരു എ. എസ്. റ്റി. ഇ. യില്‍ തേജസില്‍ പ്രവേശിക്കുന്ന ക്യാപ്റ്റന്‍ എം. രംഗാചാരിയെ നോക്കി നില്ക്കുന്ന പുരോഹിതന്.