വേനല്‍ വേവില്‍ വെന്തുരുകുകയാണ് നാടും നഗരവും. വിയര്‍ത്തു തളരുകയാണ് മനുഷ്യര്‍. വെള്ളം കിട്ടാക്കനിയായി. ഒരു തുള്ളി ദാഹനീരിനായി മനുഷ്യരും മൃഗങ്ങളും ഒരുപോലെ അലയുന്ന കാഴ്ചയാണ് എങ്ങും. വേനലിന്റെ ഭീകരതകളിലൂടെ ഒരു യാത്ര
വരണ്ട പാടത്ത് ഒരിറ്റു വെള്ളം തേടിവന്ന് ചത്തു മലച്ച തവളക്കുഞ്ഞ്. വയനാട്ടില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ജയേഷ്
ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ മലമ്പുഴയില്‍ നിന്നുള്ള ദൃശ്യം. കടുത്ത വേനല്‍ ഒരു ഇലപോലും ബാക്കിവെക്കാതെ കടന്നുപോയിരിക്കുന്നു
ഫോട്ടോ: പി.പി.ബിനോജ്
മലമ്പുഴയില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഒരു പാടം.ഒരു തുള്ളി ജലത്തിനായി കാത്തിരിക്കുകയാണ് വറ്റിവരണ്ട ഈ പാടത്തിലെ ഓരോ തുള്ളി മണല്‍ത്തരിയും. വറ്റിവരണ്ട ഈ പാടം കേരളത്തിലെ കൊടും വരള്‍ച്ചയുടെ നേര്‍ സാക്ഷ്യമാകുന്നു.
ഫോട്ടോ: പി.പി.ബിനോജ്
ദൂരം ഏറെ അലഞ്ഞശേഷം വരണ്ട പാടത്ത് ഇത്തിരി വെള്ളം കണ്ടെത്തിയിരിക്കുകയാണ് ഈ എരുമ. പാലക്കാട് മലമ്പുഴയില്‍ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസം പത്തിരിപ്പാലയില്‍ മേയാന്‍ വിട്ട പശുക്കള്‍ വെള്ളം കിട്ടാതെ ചത്തിരുന്നു. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും വേനല്‍ കൊന്നുകൊണ്ടിരിക്കുകയാണ്
ഫോട്ടോ: പി.പി.ബിനോജ്
ഈ പച്ചപ്പും ഇടയിലെ ഇത്തിരിപ്പോന്ന നീര്‍ച്ചാലും നാല്‍ക്കാലികള്‍ക്ക് ചില്ലറ ആശ്വാസമല്ല പകരുന്നത്. മലമ്പുഴയില്‍ നിന്നുള്ള ദൃശ്യം. കൊടും വേനല്‍ ചൂടില്‍ കത്തിക്കരിയുന്ന കേരളത്തില്‍ ആശ്വാസമാണ് ഈ ചിത്രം, ഒപ്പം അപൂര്‍വ്വതയുമാണ് ഈ ചിത്രം
ഫോട്ടോ: പി.പി.ബിനോജ്
കേരളത്തിന്റെ അഭിമാനമായ നിളാനദിയില്‍ ഇത്തിരി വെള്ളത്തിനായി അലയുകയാണ് ഈ നാല്‍ക്കാലികള്‍.ഷൊര്‍ണൂരില്‍ നിന്നുള്ള കാഴ്ച. ഒരു തുള്ളിവെള്ളം പോലും ഇല്ലാത്ത നിളാനദിയും വെള്ളത്തിനായി അലയുന്ന ഈ കാലികളും കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തിന്റെ ഭീകരതയുടെ നേര്‍സാക്ഷ്യമാണ്.
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
യാത്രയ്‌ക്കൊടുവില്‍ നിളയുടെ മാറില്‍ ജീവജലം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ നാല്‍ക്കാലികള്‍. ഷൊര്‍ണൂരില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
വേനല്‍ചൂടില്‍ വിണ്ടുകൗറിയ ഈ പാടത്തുവേണം നാളെയുടെ വിത്തിറക്കാന്‍. വരും വര്‍ഷങ്ങളില്‍ താപനില ഇനിയുമുയരുമെന്ന് വിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ ഭാവി കൂടുതല്‍ വരണ്ടതാകുന്നു. വയനാട്ടില്‍ നിന്നൊരു ദൃശ്യം. ചിത്രം: പി ജയേഷ്.
പാടത്ത് അവശേഷിക്കുന്ന ഇത്തിരി പച്ചപ്പിലേയ്ക്ക് മെല്ലെ അരിച്ചു കയറുകയാണ് വേനലിന്റെ വരണ്ട കോപം. വേനല്‍ അവശേഷിക്കുന്ന പച്ചപ്പിനെ പോലും കരിച്ചുകളയുന്നു. കേരളം പതുക്കെ ഒരു മരുഭൂമിക്ക് സമാനമായികൊണ്ടിരിക്കുകയാണ്. പാലക്കാട് മലമ്പുഴയിലെ കാഴ്ച. ഫോട്ടോ: പി.പി.ബിനോജ്
ജലസമൃദ്ധമായിരുന്ന കബനി വേനലില്‍ ബാക്കിവയ്ക്കുന്നത് ഈ കല്ലുകളാണ്. ഇടയില്‍ കുടുങ്ങിയ ഇത്തിരി വെള്ളത്തില്‍ കളിക്കാനെത്തിയ കുട്ടികള്‍. കുളങ്ങളില്‍,പുഴകളില്‍ നീന്തിത്തിമര്‍ത്തിരുന്ന ഒരു അവധിക്കാലം നമുക്കുണ്ടായിരുന്നു. പോയ നാളുകളിലെ ഇത്തരം ഗൃഹാതുര സ്മരകളുടെ ശവപ്പറമ്പാണ് ഈ ചിത്രം.
പുല്‍പ്പള്ളി കൊലവള്ളി ഭാഗത്തെ ദൃശ്യം. ഫോട്ടോ: പി.ജയേഷ്
മലകളിലേയ്ക്കും ജലസംഭരണികളിലേയ്ക്കും അരിച്ചിറങ്ങുന്ന വേനലിന്റെ കാഠിന്യം പ്രകൃതിക്ക് പകരുന്ന ഭാവപ്പകര്‍ച്ച വിചിത്രമാണ്. മലമ്പുഴയില്‍ നിന്ന് പി.പി.ബിനോജ് പകര്‍ത്തിയ ചിത്രം. അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന വേനലിന്റെ സൗന്ദര്യം.