തമിഴ്‌സിനിമയിലെ മുടിചൂടാമന്നനായിരുന്ന നടികര്‍ത്തിലകം ശിവാജി ഗണേശന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷം.
1928 ഒക്ടോബര്‍ ഒന്നിന് ഒരു സാധാരണ കുടുംബത്തിലായിരുന്നു ശിവാജിയുടെ ജനനം. പിതാവ് ചിന്നൈ പിള്ള റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.
വളരെ ചെറുപ്പം മുതല്‍ തന്നെ അഭിനയകമ്പമുണ്ടായിരുന്ന ശിവാജി ഒമ്പത് വയസ്സ് മുതല്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. നാടകത്തില്‍ സ്ത്രീവേഷങ്ങളിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചിരുന്നത്.
തമിഴ് സിനിമയിലെ ഐതിഹാസിക താരമായി ഓര്‍ക്കപ്പെടുന്ന ശിവാജി ഗണേശന്‍ തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ അഭിനേതാവാണ് ശിവാജി ഗണേശന്‍
ശിവാജിയുടെ അമ്മയായി അഭിനയിക്കാന്‍ ചാന്‍സ് ലഭിക്കുന്നത് അക്കാലത്ത് നടിമാര്‍ ഭാഗ്യമായാണ് കണ്ടിരുന്നത്.
അമ്പതുകളില്‍ ശിവാജി രാജാവായി അഭിനയിച്ചതിനെ തുടര്‍ന്നാണ് ശിവാജി ഗണേശന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിര്‍ പുരസ്‌കാരം, ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.
ശിവാജി ഗണേശന്റെ ജന്മദിനമായ ഒക്ടോബര്‍ ഒന്ന് അഭിനേതാവിന്റെ ദിവസമായാണ് തമിഴ് ചലച്ചിത്രരംഗം ആചരിക്കുന്നത്.
രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും സിനിമയിലെന്ന പോലെ വിജയകരമായിരുന്നില്ല ശിവാജി ഗണേശന്റെ രാഷ്ട്രീയ ജീവിതം.
1952-ല്‍ കമലയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. തമിഴ് സിനിമാതാരമായ പ്രഭു ശിവാജിയുടെ മകനാണ്. ശാന്തി ഗണേശന്‍, രജ്വി ഗണേശന്‍, രാംകുമാര്‍ ഗണേശന്‍ എന്നിവരാണ് മറ്റുമക്കള്‍.