ഭരണകൂടത്തിന്റേയും ബുദ്ധിസ്റ്റ് ദേശീയവാദികളുടേയും നിരന്തര ആക്രമണങ്ങള്‍ നേരിടാനാവാതെ പിറന്ന മണ്ണ് വിട്ട് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്ന് ഹതഭാഗ്യരാണ് മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്ലിം ന്യൂനപക്ഷം. വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലുമെത്തി നാല്പതിനായിരത്തിലധികം പേര് അഭയാര്‍ഥികളായി.
ആകെ 32 ലക്ഷം റോഹിംഗ്യകളുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പൗരത്വമില്ലാത്ത ഇവരെ റോഹിംഗ്യകളായി അംഗീകരിക്കാനാവില്ലെന്നാണ് മ്യാന്മാര് പറയുന്നത്. ഇതില്‍ അഞ്ചു ലക്ഷം പേര് ബംഗ്ലാദേശിലാണ് കഴിയുന്നത്. ഇന്ത്യയില്‍ ഓരു ലക്ഷത്തോളം പേരുണ്ടായിരുന്നെങ്കിലും അറുപതിനായിരത്തോളം പേര് മടങ്ങിപ്പോയി. അതില്‍ പലരും ബംഗ്ലാദേശില്‍ കുടുങ്ങിയിട്ടുണ്ട്.
"ഇന്ത്യന്‍ ഭരണകൂടത്തിന് നേരെ കൈകൂപ്പിക്കൊണ്ട് റോഹിംഗ്യകള്‍ നിറഞ്ഞ കണ്ണുകളോടെ പറയുന്നത് ഒന്നു മാത്രം. ഇവിടെ കഴിയണമെന്ന് ഞങ്ങള്‍ക്കില്ല. പക്ഷേ അവിടേക്ക് തിരിച്ചയക്കരുത്. ഞങ്ങളെ അവര്‍ കൊല്ലും. അതിലും ഭേദം ഞങ്ങളെ ഈ യമുനയിലേക്ക് വലിച്ചെറിയുകയാണ്".
ഡല്‍ഹിയിലെ റോഹിംഗ്യന്‍ ക്യാമ്പുകളില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാബു സ്കറിയ പകര്‍ത്തിയ ചിത്രങ്ങള്‍.
"ഒരാളെ കൊന്നു കൊണ്ടാണ് വംശഹത്യ തുടങ്ങുക. അയാള്‍ എന്തു ചെയ്തു എന്നല്ല,മറിച്ച് അയാള്‍ ആരായിരുന്നു എന്നതാണ് പ്രശ്നം". കോഫി അന്നന്റെ ഈ വാക്കുകള്‍ അവിടെയൊരു കൂരയ്ക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുന്നു.
ഡല്‍ഹിക്കടുത്ത് ഫരീദാബാദിലെ ക്യാമ്പിലെ അവസ്ഥ. മാലിന്യ മാഫിയ കൊണ്ടു വന്ന് തള്ളുന്ന പാഴ് വസ്തുക്കള്‍ തരം തിരിക്കലാണ് ഇവരുടെ പണി.
നഗരവത്ക്കരണം ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ ക്യാമ്പിലെ അഭയാര്‍ഥികള്‍ ജീവിതം കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ്.
മാലിന്യത്തില്‍ നിന്ന് ശേഖരിക്കുന്ന പഴയ ഭക്ഷ്യവസ്തുക്കള്‍ ഉണക്കി വിശപ്പകറ്റാന്‍ ഉപയോഗിക്കുന്നു ഇവര്‍. ജീവിതത്തിന്റെ ദയനീയ മുഖം.
ഡല്‍ഹിക്കടുത്ത് ഫരീദാബാദിലെ ക്യാമ്പിലെ അവസ്ഥ. മാലിന്യ മാഫിയ കൊണ്ടു വന്ന് തള്ളുന്ന പാഴ് വസ്തുക്കള്‍ തരം തിരിക്കലാണ് ഇവരുടെ പണി.
ഡല്‍ഹിക്കടുത്ത് ഫരീദാബാദിലെ ക്യാമ്പിലെ അവസ്ഥ. മാലിന്യ മാഫിയ കൊണ്ടു വന്ന് തള്ളുന്ന പാഴ് വസ്തുക്കള്‍.
മാലിന്യ മാഫിയ കൊണ്ടു വന്ന് തള്ളുന്ന പാഴ് വസ്തുക്കള്‍ തരം തിരിച്ച് ജീവിത മാര്‍ഗം കണ്ടെത്തുന്നവര്‍.
അഭയാര്‍ഥിക്ക് ബാല്യവും കൗമാരവും അല്ലലുകളില്ലലാത്ത കാലമല്ല. ദുരിതം ജീവിതത്തെ പിന്തുര്‍ന്നു കൊണ്ടേയിരിക്കുന്നു.
തങ്ങളാരുമല്ല ഒന്നുമല്ല തങ്ങള്‍ക്ക് ഒന്നുമില്ല എന്ന് തിരിച്ചറിയാത്ത പ്രായത്തിന്റെ കളങ്കമില്ലാത്ത പുഞ്ചിരി.
തങ്ങളാരുമല്ല ഒന്നുമല്ല തങ്ങള്‍ക്ക് ഒന്നുമില്ല എന്ന് തിരിച്ചറിയാത്ത പ്രായത്തിന്റെ കളങ്കമില്ലാത്ത പുഞ്ചിരി.
ഡല്‍ഹിയിലെ ഏറ്റവും ഭേദപ്പെട്ട ക്യാമ്പുകളിലൊന്നാണ് കാളിന്ദി കുഞ്ജിലേത്. ഇവിടത്തെ കുട്ടികള്‍ക്ക് ചില സംഘടനകളുടെ സഹായത്തോടെ പഠിക്കാന്‍ സാധിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഏറ്റവും ഭേദപ്പെട്ട ക്യാമ്പുകളിലൊന്നാണ് കാളിന്ദി കുഞ്ജിലേത്. ഇവിടത്തെ കുട്ടികള്‍ക്ക് ചില സംഘടനകളുടെ സഹായത്തോടെ പടിക്കാന് സാധിക്കുന്നുണ്ട്.
മ്യാന്മറിലെ ഭാഷയാണ് ഇവര്‍ക്ക് വശമുള്ളത്. അതു കൊണ്ട് തന്നെ പുറം ലോകവുമായി ഇവര്‍ക്ക് ബന്ധപ്പെടല്‍ സാധ്യമല്ല.