കുത്തബ് മിനാര്‍ -അധികാരത്തിന്റെയും കലയുടെയും ചേരുവ ഇത്ര ലയിച്ചു നില്‍ക്കുന്ന നിര്‍മിതി ഇന്ത്യയില്‍ മറ്റൊന്നില്ല. രാജധാനിയിലെത്തുന്ന സന്ദര്‍ശകരെ അത് വിസ്മയിപ്പിക്കുക മാത്രമല്ല, ചരിത്രത്തെയും കാലത്തെയും കുറിച്ചുള്ള വിലമതിക്കാനാവാത്ത ചില പാഠങ്ങള്‍ ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. അതു നിര്‍മിച്ചവരും തകര്‍ക്കാന്‍ ശ്രമിച്ചവരുമൊക്കെ മണ്ണടിഞ്ഞു പോയി. അതു മാത്രം ഇന്നും തലയെടുപ്പോടെ കാലത്തിനും കൈയൂക്കിനും മേലേ ഉയര്‍ന്നു നില്‍ക്കുന്നു. കലയുടെ അനാദിയായ ശക്തിയെയും കരുത്തിനെയും ഓര്‍മിപ്പിച്ചു കൊണ്ട്..
കുത്തബ് മീനാറിലൂടെ ഒരു ചിത്രസഞ്ചാരം
എഴുത്ത്: ജി. ഷഹീദ്. ചിത്രങ്ങള്‍: മധുരാജ്
മിനാറിന്റെ മുന്നില്‍ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ എപ്പോഴും കാണാം. സന്ദര്‍ശകരുടെ നിലയ്ക്കാത്ത പ്രവാഹം.
ഇന്ത്യന്‍ ജനതയുടെ ഒരു പരിച്ഛേദമാണ് അവിടെ എപ്പോഴും ദൃശ്യമാകുക. പല ഭാഷകള്‍. പല വേഷങ്ങള്‍. അടിമുടി വൈവിധ്യം. എന്നാല്‍ എല്ലാ മുഖങ്ങളിലെയും സ്ഥായീഭാവം ഒന്നാണ്, വിസ്മയം!
1803-ല്‍ ഉണ്ടായ ഒരു നേരിയ ഭൂചനത്തില്‍ കുതബ് മിനാറിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ബ്രിട്ടീഷ് കരസേനയിലെ എഞ്ചിനിയറായ മേജര്‍ റോബിന്‍ സ്മിത്ത് അതീവ സൂക്ഷ്മമായി അത് പുനസ്ഥാപിച്ചു.
1803-ല്‍ ഉണ്ടായ ഒരു നേരിയ ഭൂചനത്തില്‍ കുതബ് മിനാറിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ബ്രിട്ടീഷ് കരസേനയിലെ എഞ്ചിനിയറായ മേജര്‍ റോബിന്‍ സ്മിത്ത് അതീവ സൂക്ഷ്മമായി അത് പുനസ്ഥാപിച്ചു.
ഗോപുരത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല വിശാലമായ കവാടങ്ങളും ചെങ്കല്ലിന്റെ ചിത്രപ്പണികളും ഫോട്ടോയ്ക്ക് പശ്ചാത്തലമായി കാണാം. ഗോപുരത്തിന്റെ ഭിത്തിയില്‍ വിശുദ്ധമായ ഖുറാനില്‍ നിന്നുള്ള വചനങ്ങളും സൂക്ഷ്മമായ കൊത്തുപണികളും കാണാം.
കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലാണ് ചരിത്രസ്മാരകമായ കുതബ് മിനാര്‍ ഇപ്പോള്‍. ഒരു വര്‍ഷം പത്തുലക്ഷത്തോളം ടൂറിസ്റ്റുകള്‍ കുതബ് മിനാര്‍ സന്ദശിക്കുന്നു.
ന്യൂഡല്‍ഹി നഗരത്തില്‍ മെഹ്‌റോളിക്ക് സമീപമാണ് ഈ ചരിത്ര ഗോപുരം. അഞ്ചു തട്ടുകളിലായി ഉയര്‍ന്നുനില്‍ക്കുന്ന ഗോപുരം. 237.8 അടിയാണ് ഉയരം.
ടൂറിസ്റ്റുകളോടൊപ്പം ഇവിടെയുള്ള ഗൈഡുകളും കൗതുകമുണര്‍ത്തുന്നു. അവര്‍ക്കു പല വിദേശഭാഷകളും അറിയാം. ഇതിനാല്‍ ആശയവിനിമയം എളുപ്പത്തിലാവുന്നു. അമേരിക്കയില്‍നിന്ന് എത്തിയ ടൂറിസ്റ്റുകളില്‍ ചിലര്‍ ഹിന്ദി സംസാരിക്കുന്നതും കേട്ടു. സംശയമില്ല, ലോകം ശരിക്കും ഒന്നായിരിക്കുന്നു! ഉദാത്ത കലയ്ക്ക് അല്ലെങ്കില്‍ എവിടെയാണ് അതിരുകള്‍, ദേശഭേദങ്ങള്‍?
വിദേശികളെയാണ് കുത്തബ് അധികം വിസ്മയിപ്പിക്കുന്നത്. അവരില്‍ പലരും സന്ദര്‍ശനത്തിന് എത്തുന്നത് അല്പം തയ്യാറെടുപ്പോടെയാണ്. പലരുടെയും കൈകളില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള ലഘുലേഖകളും ചെറിയ പുസ്തകങ്ങളും കാണാം. ചിലര്‍ അതിസൂക്ഷ്മമായി ലഘുലേഖയുടെ പേജുകള്‍ മറിച്ചുനോക്കി, ചരിത്ര ഗോപുരത്തിന്റെ ഓരോ നിലകളും പരിശോധിക്കുന്നതം കാണാം
കേടുപാടുകള്‍ തീര്‍ക്കുന്നതിനായി ഇറാനില്‍നിന്ന് ചെങ്കല്ലുകള്‍ ബ്രീട്ടീഷ് സര്‍ക്കാര്‍ ഇറക്കുമതി ചെയ്തു. കൊല്‍ക്കത്തയിലെ വിദഗ്ധനായ ഒരു കല്‍പ്പണിക്കാരന്റെ സേവനം മേജര്‍ റോബിന്‍ സ്മിത്ത് ആവശ്യപ്പെട്ടപ്പേള്‍ അന്നത്തെ വൈസ്രോയി അതിന് പ്രത്യേക അനുമതി നല്‍കി.
നിരവധി വിദേശികള്‍ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നു. അവര്‍ വരുന്നത് അല്പം തയ്യാറെടുപ്പോടെയാണ്. പലരുടെയും കൈകളില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള ലഘുലേഖകളും ചെറിയ പുസ്തകങ്ങളും കാണാം. ചിലര്‍ അതിസൂക്ഷ്മമായി ലഘുലേഖയുടെ പേജുകള്‍ മറിച്ചുനോക്കി, ചരിത്ര ഗോപുരത്തിന്റെ ഓരോ നിലകളും പരിശോധിക്കും.
1981-ല്‍ ഉണ്ടായ ദുരന്തത്തില്‍ 45 പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ സ്മാരകം അടച്ചിടുകയും ചെയ്തു. കുതബ് മിനാറില്‍ എത്തിയവര്‍ മുകളിലത്തെ നിലകളിലേക്ക് കയറാന്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിന് വഴിവെച്ചത്.
കുതബ് മിനാറിന്റെ അങ്കണത്തില്‍ ഏത് കോണിലും കേള്‍ക്കുന്ന വാക്കുകളാണ് 'സ്‌മൈല്‍ പ്ലീസ്'. മൊബൈല്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നവരോട് ഫോട്ടോ എടുക്കുന്നയാള്‍ അങ്ങനെ നിര്‍ദേശിക്കുമ്പോള്‍ കേള്‍ക്കുന്നവരും അറിയാതെ പുഞ്ചിരിക്കും.
1199 ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണത്തിന് തുടക്കം കുറിച്ച കുതബുദ്ദീന്‍ ഐബക്കാണ് കുതബ് മിനാര്‍ പണിയാന്‍ തറക്കല്ലിട്ടത്. അദ്ദേഹത്തിന്റ പിന്‍ഗാമിയും മകളുടെ ഭര്‍ത്താവുമായ ഷംസുദ്ദീന്‍ ഇല്‍ത്തുമിഷാണ് പണി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഡല്‍ഹി ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരും ബ്രിട്ടീഷ് ഭരാണാധികാരികളും കുതബ് മിനാറിന് പ്രാമുഖ്യം നല്‍കി.