ദേശീയ പൗരത്വ നിയമഭേദഗതിയ്ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. പ്രസ്തുത ഭേദഗതി ഇന്ത്യന്‍ ഭരണഘടനയ്ക്കും ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കും എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാജ്യത്തുടനീളം നടന്ന പ്രതിഷേധത്തിന്റെ വിവിധ ദൃശ്യങ്ങള്‍
പൗരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിക്ഷേധിച്ച ജാമിയ ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ പോലീസ് ലാത്തികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചപ്പോള്‍.. ഫോട്ടോ എ.പി സാലിഖ് ഷെയ്ക്ക്
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായി ജാമിയത്ത് ഉലമ അഹമ്മദാബാദില്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രാര്‍ത്ഥന നടത്തുന്ന പ്രതിഷേധക്കാര്‍. ഫോട്ടോ; എ.പി, അജിത്ത് സോലാംഗി
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വയോധികര്‍. ഫോട്ടോ: എ.പി/ അനുപം നാഥ്
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചവിദ്യാര്ഥികള്ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ ഫോട്ടോ: എ.പി
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍. ഫോട്ടോ/ എ.പി അനുപം നാഥ്
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ അഹമ്മദാബാദില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്. ഫോട്ടോ എ.പി അജിത് സോലാംഗി
ദേശീയ പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ ബസ് അഗ്നിക്കിരയാക്കിയപ്പോള്‍. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഫോട്ടോ എ.പി