ഓച്ചിറ കെട്ടുകാഴ്ച്ച...
ഓച്ചിറ കെട്ടുകാഴ്ച്ച...
ആര്‍ത്തിരമ്പിയെത്തിയ ജനസമുദ്രത്തെ സാക്ഷിനിര്‍ത്തി നന്ദികേശവീരന്മാര്‍ പരബ്രഹ്മസന്നിധിയില്‍ കാണിക്കയര്‍പ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് ഇരുപത്തിയെട്ടാം ഓണാഘോഷം കാണാന്‍ ഓച്ചിറയില്‍ എത്തി ച്ചേര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ കാളകെട്ടുല്‍സവം എന്ന ഖ്യാദി നേടിയ കെട്ടുകാഴ്ച്ചക്ക് ചുവപ്പും വെള്ളയും അണിഞ്ഞ നന്ദികേശരൂപങ്ങളെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് പടനിലത്ത് അണിനിരത്തിയത്. കാര്‍ത്തിക പ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ 52 കരകളില്‍ നിന്നായി 145 കാളകെട്ട് സമിതികള്‍ ചടങ്ങിന് മാറ്റുകൂട്ടി. ഒന്നാംകരയായ പായിക്കുഴി കരയെ പ്രതിനിധാനംചെയ്ത് ആദ്യത്തെ നന്ദികേശന്മാര്‍ പടനിലത്തേക്ക് പ്രവേശിച്ചതോടെ ആഘോഷ ങ്ങള്‍ക്ക് തുടക്കമായി. ചെണ്ടമേളം, താലപ്പൊലി, വിവിധ വര്‍ണങ്ങള്‍ അണിഞ്ഞ തെയ്യം, ആനമയില്‍ഒട്ടകം, നാഗസ്വരം, ബാന്‍ഡ് മേളം, നാസിക്ക് ഡോള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കെട്ടുത്സവസമിതികള്‍ നന്ദികേശന്മാരെ ആനയിച്ചത്. ചുമപ്പും വെള്ളയും അണിഞ്ഞ നന്ദികേശപ്രതിമകളില്‍ ആലവെട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവ കെട്ടി അലങ്കരിച്ചിരുന്നു. ഉയരത്തില്‍ ഒന്നാമന്‍ എന്ന് തലയുയര്‍ത്തി കൃഷ്ണപുരം മാമ്പ്രറകന്നേല്‍ പൗരസമിതിയുടെ നന്ദികേശന്മാര്‍ എത്തി. ചങ്ങന്‍കുളങ്ങര പരബ്രഹ്മ നന്ദികേശസമിതി, പായിക്കുഴി കരയുടെ വാരനാട് കൊമ്പന്‍,വയനകം കരക്കാള, മേമനതെക്ക് യുവജനസമിതി, ആലുംപീടിക പൗരവേദ, വലിയകുളങ്ങര ആദിത്യ സമിതി, കൊറ്റമ്പള്ളി കര തുടങ്ങിയവര്‍ ഒരുക്കിയ നന്ദികേശന്മാര്‍ പടനിലത്ത് ശ്രദ്ധാകേന്ദ്രങ്ങളായി..
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് പനച്ചിക്കല്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
September 25, 2015, 04:31 PM
IST
People from different adjoining temples bring huge rathams or cars ,varying in heights. The smaller ones are called rathams and the bigger ones Kuthira. They are usually made of coconut wood or bamboo and decorated with white cloth and coloured silks.
Chettikulangare, Nilamperur,Pandalam, Mavelikara,Kadavur,Oachira etc are the temples which perform Kettukazhcha.