നിപ്പ, കേട്ട് പരിചയം പോലുമില്ലാത്ത ഈ പേരിന് നമ്മുടെ നിത്യജീവിതത്തിലെ പേടി സ്വപ്‌നമായി മാറാന്‍ ചുരുക്കം മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.. കേരളക്കരയാകെ ഭീതി പരത്തിയ നിപ്പ വൈറസ് ഇല്ലാതാക്കിയത് 16 ജീവനുകളെയാണ്. ആദ്യ നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലം എന്ന കാരണത്താല്‍ പേരാമ്പ്രയും ഏറെക്കുറേ ഒറ്റപ്പെട്ടു. തെരുവിലും നാട്ടിലും ആളനക്കം കുറഞ്ഞു, ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്ക് കുറഞ്ഞു. കടകളിലും ഹോട്ടലിലും തുടങ്ങി ബസില്‍ പോലും ആളുകള്‍ കുറഞ്ഞു. ചരിത്രത്തില്‍ തന്നെ ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജും ആശുപത്രി വരാന്തകളും വിജനമായി. മിഠായിത്തെരുവും മാനാഞ്ചിറയും ബീച്ചും ശാന്തമായി. എങ്ങും ഭീതി നിഴലിച്ച , ആശങ്കകള്‍ ഒഴിയാത്ത മുഖങ്ങള്‍ മാത്രം. നിപ്പ വൈറസ് ബാധയും, ഭീതിയും കോഴിക്കോട് അടയാളപ്പെട്ടത് ഇങ്ങനെയൊക്കെയാണ്...
നിപ്പ വൈറസിന്റെ സ്വാഭാവിക വാഹകരായ വവ്വാലുകള്‍ക്ക് വേണ്ടി പേരാമ്പ്രയിലും സമീപ ഭാഗത്തും നടത്തിയ തിരച്ചില്‍.
കണ്ണീരടങ്ങുന്നില്ല; കൂരാച്ചുണ്ട് വട്ടച്ചിറയില്‍ നിപ ബാധിച്ച് മരിച്ച രാജന്റെ വീട്ടില്‍ ഭാര്യ സിന്ധുവും മകളും. ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൂപ്പിക്കടയിലെ വീടും ചുറ്റുപാടും മാസ്‌ക് ധരിച്ച് വൃത്തിയാക്കുന്ന വീട്ടമ്മ.ചിത്രം: സാജന്‍ വി നമ്പ്യാര്‍
നിപ്പ വൈറസ് ബാധിച്ച് മരിച്ച കല്ല്യാണിയുടെ മൃതദേഹം മാവൂര്‍ റോഡിന് സമീപത്തെ ഇലക്ട്രിക്ക് ശ്മാശനത്തില്‍ സംസ്‌കരിക്കുന്നു.ചിത്രം: കെകെ സന്തോഷ്
നിപ്പ വൈറസ് ബാധ മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.;ചിത്രം: പിടിഐ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ്പ വാര്‍ഡില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാനായി കൊണ്ടുപോവുന്ന മെഡിക്കല്‍ കോളേജ് ജീവനക്കാര്‍.ചിത്രം: സാജന്‍ വി നമ്പ്യാര്‍