താരമായി കുഞ്ഞന്‍ സാക്കറി ഗൊറില്ല
ഇല്ലിനോയിയിലെ ബ്രൂക്ക്ഫീല്‍ഡ് കാഴ്ചബംഗ്ലാവിലെ പുതിയ അതിഥിയെത്തി. സാക്കറി എന്ന് പേരിട്ട ഈ കുഞ്ഞന്‍ ഗൊറില്ലയാണ് ഇപ്പോള്‍ ഇവിടുത്തെ താരം. ഷിക്കാഗോ സൂവോളജിക്കല്‍ സൊസൈറ്റി ഉദ്യോഗസ്ഥരാണ് 11 വയസുള്ള കാംബ ഗൊറില്ല കുഞ്ഞ് സാക്കറിക്ക് ജന്മം നല്‍കിയ വാര്‍ത്ത അറിയിച്ചത്.
അഞ്ച് പൗണ്ടോളം തൂക്കമുള്ള ഈ കുഞ്ഞന്‍ ഗൊറില്ലയുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലാണ് ഫോട്ടോഗ്രാഫര്‍മാര്‍. 35 വയസ്സുള്ള ജോജോയ്ക്കും 11 വയസ്സുള്ള കാംബയ്ക്കും ജനിച്ച ഈ കുഞ്ഞന്‍ സാക്കറിയുടെ വരവോടെ നാല് തലമുറയില്‍ പെട്ട ഗൊറില്ലകളായി ഈ കാഴ്ചബംഗ്ലാവിലിപ്പോള്‍.
September 25, 2015, 06:37 PM
IST
ബ്രൂക്ക് ഫീല്‍ഡ് കാഴ്ചബംഗ്ലാവിലെ മരക്കൊമ്പില്‍ കുഞ്ഞിനെ മടിയിലിരുത്തി ഇരിക്കുന്ന അമ്മ കാംബ. ഫോട്ടോ എ.എഫ്.പി