മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം
മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം കൊടുമ്പിരി കൊള്ളുകയാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന ചൂഷണത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവുമൊന്നും അതിനെ അത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസം ചെല്ലുംതോറും ശക്തിപ്രാപിച്ച ഈ സ്ത്രീ സമരം ഇപ്പോള്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഏറ്റുപിടിച്ചിരിക്കുന്നു. സമരം നടത്തുന്ന സ്ത്രീകളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
നിസ്സഹായതയുടെ നിശബ്ദതയില്‍ നിന്നും വിപ്ലവത്തിന്റെ പ്രതീക്ഷയിലേക്കുണര്‍ന്ന തോട്ടം തൊഴിലാളി സമരത്തിന്റെ ദൃശ്യങ്ങള്‍...മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി പി രതീഷിന്റെ ക്യാമറ കണ്ണിലൂടെ..
September 16, 2015, 11:49 AM
IST