മഞ്ഞണിഞ്ഞ് മൂന്നാര്‍ കൂടുതല്‍ സുന്ദരിയാകുമ്പോള്‍
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. വിനോദ സഞ്ചാകള്‍ ധാരാളമായി എത്തുന്ന ഇവിടം പ്രകൃതി രമണീയത നിറഞ്ഞ പ്രദേശമാണ്. അനവധി തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. മലനിരകളും വൃക്ഷങ്ങളും രേയിലത്തോട്ടങ്ങളുമെല്ലാം പ്രദേശത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു.
ശിശിരകാലമായാല്‍ വെള്ളപുതച്ച് സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിലേക്കെത്തും മൂന്നാര്‍. പൂജ്യത്തിനും താഴെ താപനിലയെത്തുമ്പോള്‍ ചന്തം കൂടിയതായി തോന്നും മൂന്നാറിന്.
ഈ തണുപ്പുകാലത്തെ മൂന്നാറിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രങ്ങള്‍...മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി.പി.രതീഷിന്റെ കാമറയിലൂടെ...
February 19, 2017, 12:53 PM
IST
മഞ്ഞിനിടയിലൂടെ കടന്നു വരുന്ന സൂര്യരശ്മികള്‍ക്ക് ചന്തമൊന്നു വേറെ...അതുണ്ടാക്കുന്ന നിഴലുകള്‍ക്കോ!!