മഞ്ഞണിഞ്ഞ് മൂന്നാര്‍ കൂടുതല്‍ സുന്ദരിയാകുമ്പോള്‍

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍.  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. വിനോദ സഞ്ചാകള്‍ ധാരാളമായി എത്തുന്ന ഇവിടം പ്രകൃതി രമണീയത നിറഞ്ഞ പ്രദേശമാണ്. അനവധി തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. മലനിരകളും വൃക്ഷങ്ങളും രേയിലത്തോട്ടങ്ങളുമെല്ലാം പ്രദേശത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു.  

ശിശിരകാലമായാല്‍ വെള്ളപുതച്ച് സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിലേക്കെത്തും മൂന്നാര്‍. പൂജ്യത്തിനും താഴെ താപനിലയെത്തുമ്പോള്‍ ചന്തം കൂടിയതായി തോന്നും മൂന്നാറിന്.

ഈ തണുപ്പുകാലത്തെ മൂന്നാറിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ചിത്രങ്ങള്‍...മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി.പി.രതീഷിന്റെ കാമറയിലൂടെ...

 

 

1.jpg

മഞ്ഞുമൂടിയ  മാമലനിരകള്‍...

 

4.jpg

ഈ മഞ്ഞുകാലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്...

 

5.jpg

പുകമഞ്ഞ്...തണുപ്പിന്റെ തീവ്രത...

 

6.jpg

എന്തൊരഴക്...എന്തൊരു ഭംഗീ...

 

2.jpg

മഞ്ഞുമൂടിയ  മാമലനിരകള്‍...

 

7.jpg

പച്ചപ്പിനു മേലെ നിറയുന്ന വെളുത്ത മഞ്ഞ്...

 

8.jpg

വരൂ...ഒരുമിച്ച് തണുപ്പകറ്റാം...

 

3.jpg

ഈ മഞ്ഞുകാലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്...

 

9.jpg

പുലര്‍മഞ്ഞ് വീണ വനവീഥിയില്‍...കാഴ്ച നയനാന്ദകരം ഹൃദയാനന്ദകരം...

 

10.jpg

മഞ്ഞായാലും തണുപ്പായാലും വിശപ്പിന്റെ വിളിക്ക് കുറവുണ്ടാവില്ലല്ലോ!!

 

11.jpg

മഞ്ഞായാലും തണുപ്പായാലും പണിമുടക്കാന്‍ ഞങ്ങളില്ല...

 

12.jpg

മഞ്ഞിനിടയിലൂടെ കടന്നു വരുന്ന സൂര്യരശ്മികള്‍ക്ക് ചന്തമൊന്നു വേറെ...അതുണ്ടാക്കുന്ന നിഴലുകള്‍ക്കോ!!

 

13.jpg

വെള്ളിവരകള്‍ തീര്‍ത്ത് മഞ്ഞുകണങ്ങള്‍ പൊഴിയുമ്പോള്‍...

 

14.jpg

നീലജലാശയത്തില്‍...

 

15.jpg

മഞ്ഞുപുതച്ച പുല്‍മേടുകള്‍ മുന്നാറിന് നല്‍കുന്നത് എപ്പോഴുമില്ലാത്ത വ്യത്യസ്ത സൗന്ദര്യം!!

 

16.jpg

പനിത്തുള്ളിമുത്തുകള്‍...

 

17.jpg

മഞ്ഞുകണങ്ങള്‍ വീണ് കൂടുതല്‍ സുന്ദരിയായ പനിനീര്‍ പൂവ്...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.