മുഹമ്മദ് അലിയെന്ന ബോക്‌സിങ് ഇതിഹാസം റിങ്ങിലെ പ്രകടനം കൊണ്ട് മാത്രമല്ല ശ്രദ്ധേയനായത്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കൂടിയാണ്. കറുത്തവനും വെളുത്തവനും തമ്മിലുള്ള വര്‍ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ അലിക്ക് ചാമ്പ്യന്‍ പട്ടം വരെ നഷ്ടമായി. പതിനെട്ടാം വയസ്സില്‍ തനിക്ക് കിട്ടിയ ഒളിമ്പിക് മെഡല്‍ പ്രതിഷേധ സൂചകമായി അലി ഒഹിയോ നദിയില്‍ ഒഴുക്കി കളഞ്ഞു. ഇങ്ങനെ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറാത്ത, ഉറച്ച കാല്‍വെയ്‌പോടെ മുന്നോട്ടു സഞ്ചരിച്ച ഇതിഹാസ താരത്തിന്റെ ഓര്‍മ്മ ചിത്രങ്ങളിലൂടെ..
1998- ല്‍ ന്യൂയോര്‍ക്കിലെ ആല്‍വിന്‍ തീയറ്ററിന് മുന്‍പില്‍നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മുഹമ്മദ് അലി, ഫോട്ടോ: ഗെറ്റി ഇമേജസ്
അമേരിക്കന്‍ ബോക്‌സറായിരുന്ന സോണി ലിസ്റ്റണിനെതിരായ മുഹമ്മദ് അലിയുടെ പ്രകടനം. 1965 മെയ് 25ന് ലെവിസ്റ്റണില്‍ നിന്ന്
ജോ എല്‍സ്ലി മാര്‍ട്ടിന്‍. മുഹമ്മദ് അലിയുടെ ബോക്സിങ് ഗുരു. അലിക്ക് പുറമെ ഹെവിവെയ്റ്റ് ചാമ്പ്യനായ ജിമ്മി എല്ലിസിനെയും പരിശീലിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജോ മാര്‍ട്ടിന്‍ 1938-ലാണ് ബോക്സിങ് പരിശീലകനാകുന്നത്. ലൂയിസ്വിലിലെ കൊളംബിയ ജിംനേഷ്യത്തില്‍ നിന്ന് അലിയുള്‍പ്പെടെ ഒട്ടേറെ ജേതാക്കളെ അദ്ദേഹം സൃഷ്ടിച്ചു. 1954-ലാണ് അലി ഇവിടെ പരിശീലനത്തിന് ചേരുന്നത്. വര്‍ണവിവേചനത്തിനെതിരായ പോരാട്ടങ്ങളിലും ജോ മാര്‍ട്ടിന്‍ സജീവമായിരുന്നു. 1996-ല്‍ അന്തരിച്ചു.
ലണ്ടനിസെ വാമ്പില്‍ നടന്ന സ്‌പോര്‍ട്‌സ് ഫോര്‍ പീസ് ഫണ്ട്‌റൈസിങ് ബോള്‍ ചടങ്ങില്‍. 2012 ജൂലൈ 25ന് എടുത്ത ചിത്രം
അര്‍ജന്റീനന്‍ ബോക്‌സിങ് താരമായിരുന്ന അല്ക്‌സ് മിറ്റോഫിനെ ഇടിച്ച് വീഴ്ത്തുന്ന മുഹമ്മദ് അലി, 1961 ഒക്ടോബര്‍ ഏഴിന് കെന്റുക്കിയിലെ ലൗസിവില്ലെയില്‍ നിന്ന്
1966ല്‍ നടന്ന മല്‍സരത്തില്‍ അലി എതിരാളി ക്ലീവ്‌ലന്റ് വില്ല്യംസിനെ ഇടിച്ചു വീഴ്ത്തിയതിന്റെ ആകാശ ദൃശ്യം. നീല്‍ ലീഫര്‍ പകര്‍ത്തിയ ചിത്രം.
എതിരാളിയില്‍ നിന്ന് സമര്‍ഥമായി ഒഴിഞ്ഞു മാറുന്നതില്‍ അലി ഏറെ മിടുക്ക് കാട്ടി. ജോ ഫ്രേസിയറിന്റെ പഞ്ചുകളെ ബുദ്ധിപൂര്‍വം വിഫലമാക്കുന്ന അലിയുടെ പ്രശസ്ത ചിത്രം
തന്റെ പ്രിയപ്പെട്ട ചുവന്ന ഷ്വിന്‍ സൈക്കിളില്‍ കൂട്ടുകാരോടൊപ്പം മുഹമ്മദ് അലി. പിന്നീട് ഈ സൈക്കിള്‍ മോഷ്ടിച്ചയാളെ ഇടിക്കാനായണ് മുഹമ്മദ് അലി ബോക്‌സിങ് പരിശീലിക്കാന്‍ തുടങ്ങിയത്.